നാട്ടിലേക്കു മടങ്ങാനാഗ്രഹിക്കുന്ന , വിമാന ടിക്കറ്റ് വിലക്കു വാങ്ങാൻ കഴിവില്ലാത്ത നിർദ്ദനരായ പ്രവാസികൾക്ക് ഇന്ത്യൻ എംബസിയുടെ ക്ഷേമനിധിയിൽ നിന്നും ടിക്കറ്റ് നൽകുമെന്ന് ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് അറിയിച്ചു.പുതിയതായി ചുമതലയേറ്റ സ്ഥാനപതിയുമായി ലോക കേരള സഭാംഗങ്ങളായ ഷെറിൻ ഷാജു , എൻ. അജിത്കുമാർ, സാംപൈനുംമൂട് ക്ഷണിതാവ് സജി തോമസ് മാത്യു എന്നിവർ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്.വിമാന ടിക്കറ്റ് വിലക്കു വാങ്ങാൻ കഴിവില്ലാത്ത നിർദ്ദനരായ എല്ലാ പ്രവാസികൾക്കും ഇന്ത്യൻ എംബസിയുടെ ക്ഷേമനിധിയിൽ നിന്നും ടിക്കറ്റ് നൽകണമെന്ന കേരള ഹൈക്കോടതിയുടെ വിധിന്യായത്തിൽ ജസ്റ്റിസ് അനു ശിവരാമൻ പറഞ്ഞിരിക്കുന്നതെന്ന് സ്ഥാനപതിയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് നിരാലംബരായ പ്രവാസികളെ സഹായിക്കാൻഎംബസി ഒരുക്കമാണെന്ന കാര്യം കൂടി കാഴ്ചയിൽ അറിയിച്ചത്.നിവൃത്തിയില്ലാത്ത പ്രവാസികൾ വ്യക്തിഗതമായ നിവേദനം എംബസിക്കു കൊടുക്കണം. അതിനായി അബ്ബാസിയ ,ഷർഖ് , ഫഹാഹേൽ എന്നീ മൂന്ന് എംബസിയുടെ സർവ്വീസ് കേന്ദ്രങ്ങളിൽ പ്രത്യേകം തയ്യാറാക്കിയ ബോക്സുകൾവെച്ചിട്ടുണ്ട്. അപേക്ഷകൾ അതിൽ നിക്ഷേപിക്കാം. എംബസിക്കു ലഭിക്കുന്ന അപേക്ഷയുടെ നിജസ്ഥിതി പരിശോധിക്കും.അതിനായി മൂന്നംഗ സമിതിയെ സ്ഥാനപതിനിയോഗിച്ചിട്ടുണ്ട്. ഓരോ ദിവസവും ലഭിക്കുന്ന അപേക്ഷയിൽ എംബസിയുടെ തീരുമാനം വൈകാതെ നടപ്പാക്കുമെന്ന് സ്ഥാനപതി വ്യക്തമാക്കി.2018 ജനുവരിയിൽ ഇദം പ്രദമമായി കേരളത്തിൽ നിലവിൽവന്ന ലോക കേരളസഭ കുവൈറ്റിൽ നാളിതുവരെ ചെയത പ്രവർത്തനങ്ങൾ സ്ഥാനപതി സിബി ജോർജുമായി പങ്കുവെച്ചു.കേരളത്തിലുണ്ടായ 2018 ലെ മഹാപ്രളയകാലത്തും 2019 ലെ മഹാമാരി കാലത്തുമായി 13.5 കോടി രൂപയുടെ സാമ്പത്തിക സഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകി ലോക കേരള സഭ , കുവൈറ്റ് ഘടകം മാതൃകയായി!ഉദാരമതികളായ വ്യക്തികളും ചില സ്ഥാപനങ്ങളും നൽകിയ സംഭാവനകൾക്കു പുറമെയാണ് ലോക കേരള സഭയുടെ ഈ സംഘടിത ശ്രമം. 2020 ലെ കോവിഡ് കാലത്തും "നോർക്ക ഹെൽപ്പ് ഡെസ്ക്ക് " രൂപികരിച്ചു കൊണ്ട് കുവൈറ്റിലെ വിവിധ സന്നദ്ധ സംഘങ്ങളുടെ സഹകരണത്തോടെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സചേതനമായി.തുടർ പ്രവർത്തനങ്ങളിൽ ലോക കേരളസഭയുടെ പ്രവർത്തനങ്ങളിൽ ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിൻ്റെ പിന്തുണ ഉണ്ടാകുമെന്ന സ്ഥാനപതിയുടെ വാക്കുകൾ എംബസിയുടെ പ്രവർത്തനങ്ങളിൽ പ്രകടമായ വലിയ മാറ്റമായി ലോക കേരള സഭാംഗങ്ങൾ വിലയിരുത്തി. പ്രതീക്ഷകൾ ഉണർത്തുന്നതായി കൂടിക്കാഴ്ച.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?