മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നിര്യാണത്തില്‍ കുവൈറ്റിലെ ഇന്ത്യന്‍ എംബസി അനുസ്മരണം സംഘടിപ്പിച്ചു.

  • 04/09/2020

മുൻ രാഷ്ട്രപതി ശ്രീ പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ ഇന്ത്യൻ എംബസ്സി അനുസ്മരണം സംഘടിപ്പിച്ചു. അദ്ദേഹത്തോടുള്ള ആദരസൂചകമായി രണ്ടുമിനിറ്റ് മൗനമാചരിച്ചു. തുടർന്ന് ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് അനുശോചന പ്രമേയം അവതരിപ്പിച്ചു. പ്രണബ് മുഖര്‍ജിയുടെ സംഭാവനകളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. മികവുറ്റ പാർലമെന്ററിയനെയും  സമുന്നതനായ നേതാവിനെയുമാണ് രാഷ്ട്രത്തിന് നഷ്ടമായത്.  ഇന്ത്യയുടെ പതിമൂന്നാമത് രാഷ്ട്രപതിയായും  കേന്ദ്ര വിദേശകാര്യം,  പ്രതിരോധം,  വാണിജ്യം,  ധനകാര്യം എന്നീ വകുപ്പുകളിൽ മന്ത്രിയായും  സേവനമനുഷ്ഠിച്ചിരുന്ന  അദ്ദേഹം സമാനതകളില്ലാത്ത ഭരണ പരിചയത്തിന്റെ  ഉടമയായിരുന്നു പ്രണബ് മുഖർജിയെന്നും അദ്ദേഹം രാജ്യത്തിന് നൽകിയ സേവനങ്ങളെ  ആദരിക്കുകയും ചെയ്യുന്നതായി അ​നു​ശോ​ച​ന പ്ര​മേ​യത്തിൽ   ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് പ​റ​ഞ്ഞു. ചടങ്ങിൽ കുവൈത്തിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. 

Related News