കുവൈത്ത് : ഇന്ത്യൻ ഇസ്ലാഹീ സെൻററിന് കീഴിലുള്ള മദ്രസ്സകളുടെ പുതിയ അധ്യയന വർഷം നാളെ (വെള്ളി സെപ്തംബർ 11) മുതൽ ഓൺലൈനായി ആരംഭിക്കുമെന്ന് ഐ.ഐ.സി വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി അറിയിച്ചു. വെള്ളി, ശനി ദിവസങ്ങളിലാണ് ക്ലാസ്സുകൾ ഉണ്ടാവുക. പുതിയ കുട്ടികൾക്കുള്ള അഡ്മിഷനും ഇതോടൊപ്പം ആരംഭിക്കും. നിലവിലെ സാഹചര്യത്തിൽ Zoom app ഉപയോഗിച്ചാണ് ക്ലാസ്സുകൾ നടക്കുക. സെപ്തംബർ 11 ന് രാവിലെ 8:30ന് പ്രശസ്ത ഖുർആൻ അദ്ധ്യാപകനായ നൗഷാദ് കാക്കവയൽ ഉദ്ഘാടന കർമ്മം നിർവഹിക്കും. മദ്രസാ സമയം രാവിലെ 8.30 മുതൽ 10 വരെയായിരിക്കും. പുതിയ അഡ്മിഷനും വിശദ വിവരങ്ങൾക്കും വിളിക്കുക. 99776124, 66463835
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?