വിദ്യാഭ്യാസ മന്ത്രിക്കെതിരായ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു

  • 10/09/2020


കുവൈത്ത് സിറ്റി : വിദ്യാഭ്യാസ മന്ത്രി ഡോ. സൗദ്​ അൽ ഹർബിക്കെതിരായ അവിശ്വാസ പ്രമേയം 15 നെതിരെ 29 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. മൂന്ന് അംഗങ്ങള്‍ വോട്ടുടുപ്പില്‍ നിന്നും വിട്ടുനിന്നു. അബ്​ദുൽ വഹാബ്​ അൽ ബാബ്​തൈൻ, ബദർ അൽ മുല്ല, അബ്​ദുൽ കരീം അൽ കൻദരി, യൂസുഫ്​ അൽ ഫദ്ദാല, ഡോ. ഔദ അൽ റുവൈഇ, അൽ ഹുമൈദി അൽ സുബൈഇ, ഡോ. ഖലീൽ അബുൽ, ഉമർ അൽ തബ്​തബാഇ, ഫർറാജ്​ അൽ അർബീദ്​, നാസർ അൽ ദൂസരി എന്നീ എം.പിമാരാണ്​ വിദ്യാഭ്യാസ മന്ത്രിക്കെതിരായ കുറ്റവിചാരണ നോട്ടീസ് നല്‍കിയത്. 

രാജ്യത്ത് വിദ്യാഭ്യാസ രംഗത്ത് കാലോചിതമായ മാറ്റം കൊണ്ടുവരുവാന്‍ സാധിച്ചിട്ടുണ്ടെന്നും തനിക്ക് പിന്തുണ നല്‍കിയ സഹപ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിക്കുന്നതായും ഡോ. സൗദ്​ അൽ ഹർബി അറിയിച്ചു. നേരത്തെ കുവൈത്ത്​ പ്രധാനമന്ത്രി ശൈഖ്​ സബാഹ്​ ഖാലിദ്​ അൽ ഹമദ്​ അസ്സബാഹിനെതിരെയും എം.പിമാര്‍ കുറ്റവിചാരണ നോട്ടീസ് നല്കിയിരുന്നു. 

അബ്​ദുൽ കരീം അൽ കൻദരി, അൽ ഹുമൈദി, അൽ സുബൈഇ എന്നീ എം.പിമാർ സമർപ്പിച്ച അവിശ്വാസ  പ്രമേയം രണ്ടാഴ്​ചക്ക്​ ശേഷം പരിഗണിക്കുമെന്ന്​ സ്​പീക്കർ മർസൂഖ്​ അൽ ഗാനിം വ്യക്​തമാക്കി.

Related News