60 വയസ്സ്​ പ്രായപരിധി; ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് യുഎസ് ആർമി

  • 10/09/2020

കുവൈത്ത് സിറ്റി : 60 വയസ്സിന്​ മുകളിൽ പ്രായമുള്ള ഹൈസ്കൂൾ സർട്ടിഫിക്കറ്റ് കയ്യിലുള്ളവര്‍ക്ക് അടുത്ത വർഷം മുതൽ വിസ പുതുക്കിനൽകേണ്ടെന്ന തീരുമാനത്തില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ട്  യുഎസ് ആർമി. പുതിയ നിയമം നടപ്പിലാക്കിയാല്‍ യുഎസ് കരസേനയിൽ നിലവില്‍  സൈനിക കരാറിലുള്ള നിരവധി വിദേശികളെ  ഒഴിവാക്കേണ്ടി വരുമെന്നും വിഷയത്തില്‍ ഉടന്‍  ഇടപെടണമെന്ന് അഭ്യര്‍ഥിച്ചാണ് വിദേശകാര്യ മന്ത്രാലയത്തിന് കത്ത് അയച്ചത്.  

പരിശീലന ദൗത്യങ്ങളില്‍ പങ്കെടുക്കുന്ന ജീവനക്കാരേയും  മിസൈൽ സംവിധാനങ്ങൾ നിരീക്ഷിക്കുന്ന വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന വിദേശികളേയും ഒഴിവാക്കണമെന്നാണ് യുഎസ് ആർമി ആവശ്യപ്പെട്ടത്. രാജ്യത്തെ ജനസംഖ്യാ സന്തുലനം സാധ്യമാക്കാനും അവിദഗ്​ധ തൊഴിലാളികളുടെ ആധിക്യം കുറക്കാനുമാണ്​ പബ്ലിക് അതോറിറ്റി ഓഫ് മാൻ‌പവർ പുതിയ വ്യവസ്ഥ കൊണ്ട് വന്നത്. 

Related News