എൻജിനീയർമാരുടെ പ്രശ്​നങ്ങള്‍ അധികൃതരെ ധരിപ്പിക്കുമെന്ന് അംബാസിഡര്‍ സി​ബി ജോ​ർ​ജ്​

  • 10/09/2020

കുവൈത്ത് സിറ്റി : ഇന്ത്യന്‍ എംബസ്സിയില്‍ ഓപ്പണ്‍ ഹൗസ് സംഘടിപ്പിച്ചു.കുവൈത്ത് ഇന്ത്യന്‍ സമൂഹത്തിലെ വിവിധ മേഖലകളില്‍ നിന്നുള്ളവരെ പങ്കെടുത്ത ചടങ്ങ് അംബാസിഡര്‍ സി​ബി ജോ​ർ​ജ്​ ഉല്‍ഘാടനം ചെയ്തു. എ​ൻ​ജി​നീ​യ​ർ​മാ​ർ നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന വി​വി​ധ പ്ര​ശ്‍ന​ങ്ങ​ളായിരുന്നു ഈ  ആഴ്ചയില്‍ ഓ​പ​ൺ ഹൗ​സ് ച​ർ​ച്ച​ ചെയ്തത്. 

നിലവിലെ പ്രവാസികളുടെ പാസ്പ്പോര്‍ട്ട് ക്ഷാമം പരിഹരിക്കുവാന്‍ വാരാന്ത്യ അവധി ദിവസങ്ങളില്‍ പോലും എംബസിയുടെ കോൺസുലർ സ്റ്റാഫ് ജോലി ചെയ്യുകയാണെന്നും  റസിഡൻസ് പെർമിറ്റിന്റെ സാധുത മൂന്ന് മാസം കൂടി നീട്ടുവാന്‍  തീരുമാനിച്ച കുവൈത്ത് സര്‍ക്കാരിനോട്  നന്ദി പ്രകാശിപ്പിക്കുന്നതായും അംബാസിഡര്‍ അറിയിച്ചു . 

ഓപ്പൺ ഹൗസിൽ പങ്കെടുക്കാൻ നൂറ് കണക്കിന് അപേക്ഷകളാണ് ലഭിക്കുന്നത്. കോവിഡിന്‍റെ പാശ്ചാത്തലത്തില്‍ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് പരിമിതമായ ആളുകളെ  മാത്രമേ  പങ്കെടുപ്പിക്കുവാന്‍  സാധിക്കുകയുള്ളൂവെന്നും അംബാസിഡര്‍ പറഞ്ഞു.എല്ലാ ദിവസവും രാവിലെ 9 മുതൽ 10 വരെയും ഉച്ചക്ക് 2 മുതൽ 3 വരെയും കോൺസുലർ ഓഫീസർ പതിവായി ഓപ്പൺ ഹൗസ്  നടത്തുന്നുണ്ട്.  തൊഴിൽ പരാതികളോ കമ്മ്യൂണിറ്റി വെൽ‌ഫെയർ വിഭാഗവുമായി ബന്ധപ്പെട്ട വിഷയങ്ങളോ ഉണ്ടെങ്കില്‍ അതാത് വകുപ്പുകളുമായി ഏത് സമയത്തും ആളുകള്‍ക്ക്  ബന്ധപ്പെടാമെന്നും സി​ബി ജോ​ർ​ജ്​ കൂട്ടിച്ചേര്‍ത്തു. 

കുവൈത്തില്‍  താമസിച്ചു വരുന്ന ഇന്ത്യക്കാർക്ക് തങ്ങളുടെ സ്ഥാനപതിയെ നേരിൽ കണ്ട് പരാതികൾ അറിയിക്കുവാനും അതിനുള്ള പരിഹാരമാർഗങ്ങൾ കണ്ടെത്തുവാനുമായി എംബസ്സി ഓഡിറ്റോറിയത്തില്‍  എല്ലാ ആഴ്ചയിലുമാണ് ഓപ്പണ്‍ ഹൗസ് നടത്തുന്നത്. രാജ്യത്തെ ഇന്ത്യന്‍ എ​ൻ​ജി​നീ​യ​ർ​മാ​ർ നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന വി​വി​ധ പ്ര​ശ്‍ന​ങ്ങ​ൾ ഓ​പ​ൺ ഹൗ​സ് ച​ർ​ച്ച​ചെ​യ്തു.

എ​ൻ​ജി​നീ​യ​ർ​മാ​രു​ടെ അ​ക്ര​ഡി​റ്റേ​ഷ​നു​മാ​യി ബ​ന്ധപ്പെട്ട് ​ ര​ണ്ടു​വ​ർ​ഷ​ത്തോ​ള​മാ​യി തു​ട​രു​ന്ന പ്ര​തി​സ​ന്ധി​ക്ക്​ പ​രി​ഹാ​രം കാ​ണാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് താ​നെ​ന്നും കു​വൈ​ത്ത് അ​ധി​കൃ​ത​രു​മാ​യി ഇ​തു​സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ തു​ട​രു​മെ​ന്നും അം​ബാ​സ​ഡ​ർ വ്യ​ക്ത​മാ​ക്കി. പ്ര​ശ്​​ന​പ​രി​ഹാ​ര ച​ർ​ച്ച​ക​ളി​ൽ വ​സ്തു​ത​ക​ൾ കൃ​ത്യ​മാ​യി അ​വ​ത​രി​പ്പി​ക്കാ​നാ​ണ്​ കു​വൈ​ത്തി​ലെ മു​ഴു​വ​ൻ ഇ​ന്ത്യ​ൻ എ​ൻ​ജി​നീ​യ​ർ​മാ​രു​ടെ​യും വി​വ​രം എം​ബ​സി ശേ​ഖ​രി​ക്കു​ന്ന​ത്.

ഇ​ഖാ​മ പു​തു​ക്കാ​ൻ കു​വൈ​ത്ത് എ​ൻ​ജി​നീ​യേ​ഴ്‌​സ് സൊ​സൈ​റ്റി​യു​ടെ എ​ൻ.​ഒ.​സി നി​ർ​ബ​ന്ധ​മാ​ക്കി​യ ശേ​ഷം നേ​രി​ട്ടു കൊ​ണ്ടി​രി​ക്കു​ന്ന വി​വി​ധ പ്ര​ശ്ന​ങ്ങ​ൾ എ​ൻ​ജി​നീ​യ​ർ​മാ​ർ അം​ബാ​സ​ഡ​റു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി. എ​ൻ​ജി​നി​യേ​ഴ്‌​സ് സൊ​സൈ​റ്റി​യു​ടെ എ​ൻ.​ഒ.​സി ല​ഭി​ക്കാ​ൻ എ​ൻ.​ബി.​എ അ​ക്ര​ഡി​റ്റേ​ഷ​ൻ മാ​ന​ദ​ണ്ഡ​മാ​ക്കി​യ​താ​ണ് എ​ൻ​ജി​നീ​യ​ർ​മാ​ർ​ക്ക്​ വി​ന​യാ​യ​ത്.എം​ബ​സി​യു​ടെ പു​തി​യ നീ​ക്കം വ​ഴി പ്ര​ശ്‌​ന​പ​രി​ഹാ​രം സാ​ധ്യ​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് എ​ൻ​ജി​നീ​യ​ർ​മാ​ർ. 


ക​ഴി​ഞ്ഞ ഓ​പ​ൺ ഹൗ​സി​ൽ ഉ​യ​ർ​ന്നു​വ​ന്ന പ​രാ​തി​ക​ളി​ൽ എം​ബ​സി കൈ​ക്കൊ​ണ്ട ന​ട​പ​ടി​ക​ളും പി​ന്നി​ട്ട ആ​ഴ്ച​യി​ലെ കോ​ൺ​സു​ലാ​ർ സേ​വ​ന​ങ്ങ​ളും വി​ശ​ദ​മാ​ക്കു​ന്ന പ്രസന്‍റേഷനും  ഓ​പ​ൺ ഹൗ​സി​ൽ ഒ​രു​ക്കി​യി​രു​ന്നു. അ​ടു​ത്ത ബു​ധ​നാ​ഴ്ച ചേ​രു​ന്ന ഓ​പ​ൺ ഹൗ​സി​ൽ രേ​ഖ​ക​ൾ ഇ​ല്ലാ​ത്ത ഇ​ന്ത്യ​ക്കാ​രു​ടെ മ​ട​ക്ക​യാ​ത്ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്യു​മെ​ന്ന് എം​ബ​സി അ​റി​യി​ച്ചു.

ഡെപ്യൂട്ടി ചീഫ് മിഷന്‍ രാജ് ഗോപാൽ സിംഗ്, കമ്മ്യൂണിറ്റി വെൽ‌ഫെയർ & എഡ്യൂക്കേഷൻ  സെക്രട്ടറി രാഹുൽ, പ്രസ്സ് സെക്രട്ടറി ഫഹദ് അഹമ്മദ് ഖാൻ സൂരി, കോൺസുലർ സെക്രട്ടറി രൺവീർ ഭാരതി, സെക്കണ്ട് സെക്രട്ടറി ജലാദി മുഖർജി, കമ്മ്യൂണിറ്റി വെൽ‌ഫെയർ സെക്രട്ടറി അമിതാഭ് രഞ്ജൻ, ലേബർ സെക്രട്ടറി സിബി യു എസ് എന്നീവര്‍ സന്നിഹിതരായിരുന്നു. 

Related News