നേരിട്ടോ ഓണ്‍ലൈനായോ പരീക്ഷകള്‍ നടത്തരുതെന്ന് സ്കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്കി വിദ്യാഭ്യാസ മന്ത്രാലയം

  • 11/09/2020

 കുവൈത്ത് സിറ്റി : സ്കൂളുകള്‍ തുറക്കുന്നത് വരെ ഈ അധ്യയന വർഷത്തിൽ വിദ്യാർത്ഥികള്‍ക്ക് നേരിട്ടോ ഓണ്‍ലൈനായോ  പരീക്ഷകള്‍ നടത്തരുതെന്ന്  വിദ്യാഭ്യാസ മന്ത്രാലയം  ഉത്തരവ് നല്‍കിയതായി പ്രാദേശിക പത്രമായ അല്‍ റായ് റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് ഭീഷണി നിലനിൽക്കുന്ന സമയത്ത് പരീക്ഷ നടത്താനുള്ള തീരുമാനം പിൻവലിക്കണമെന്ന് നേരത്തെ  നിരവധി  രക്ഷിതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.

അതിനിടെ  ഇന്റർമീഡിയറ്റ്, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുള്ള മൂല്യനിർണ്ണയ സംവിധാനത്തെക്കുറിച്ച് നിർദേശങ്ങൾ തയ്യാറാക്കാൻ പൊതുവിദ്യാഭ്യാസ മേഖല ജനറൽ ഇൻസ്ട്രക്ടർമാരോട് വിദ്യാഭ്യാസ മന്ത്രാലയം  ആവശ്യപ്പെട്ടു.  കിന്റർഗാർട്ടൻ, പ്രൈമറി സ്‌കൂൾ വിദ്യാർത്ഥികള്‍ക്ക് നിലവിലെ അധ്യയന വർഷത്തിൽ ഒരു പരീക്ഷയും നടത്തരുതെന്നും ക്ലാസ്സുകള്‍ വൈകീട്ട് മാത്രമായി ക്രമീകരിക്കണമെന്നും വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദ്ദേശിച്ചു. 

Related News