അനധികൃത പച്ചകുത്തൽ ; വിദേശികളെ നാടുകടത്തി

  • 11/09/2020

കുവൈത്ത് സിറ്റി : താമസ കേന്ദ്രത്തില്‍  അനധികൃതമായി പച്ചകുത്തൽ നടത്തിയ വിദേശികളെ പിടികൂടി. ഹെൽത്ത് ലൈസൻസില്ലാതെ പച്ചകുത്തൽ നടത്തുന്നുവെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പോലീസ് റെയ്ഡിലാണ് ടാറ്റു ആര്‍ട്ടിസ്റ്റുകളായ  ഫിലിപ്പിനോകളെ അറസ്റ്റ് ചെയ്തത്. വൃത്തിഹീനമായ സാഹചര്യത്തില്‍ ഒരേ സൂചി ഉപയോഗിച്ച് പച്ചകുത്തിയാല്‍ ഗുരുതരമായ രോഗങ്ങള്‍ പടര്‍ത്തുന്ന വൈറസുകള്‍ പടരാന്‍ ഏറെ സാധ്യതയുണ്ട്. 

സോഷ്യൽ മീഡിയയിലൂടെ പരസ്യം നല്‍കിയാണ് ഉപഭോക്താക്കളെ ഇവര്‍ ആകര്‍ഷിച്ചിരുന്നത്. പെണ്‍കുട്ടികള്‍ അടക്കം നിരവധിപേരാണ് പച്ച കുത്താന്‍ ഇവിടെ എത്തുന്നത്. പ്രതികളെ അറസ്റ്റ് ചെയ്ത് നാട് കടത്തിയതായി അധികൃതര്‍ അറിയിച്ചു . 

കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നേരത്തെ ആഭ്യന്തര മന്ത്രാലയം  വ്യക്തമാക്കിയിരുന്നു.

Related News