കുവൈറ്റ് സിറ്റി : കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് കുവൈറ്റ് ഡെപ്യൂട്ടി വിദേശകാര്യമന്ത്രി ഖാലിദ് സുലൈമാന്‍ അല്‍ ജറല്ലയെ സന്ദര്‍ശിച്ചു. സിബി ജോർജിന് അദ്ദേഹം ഊഷ്‌ള സ്വീകരണം നല്‍കി. പുതുതായി ചുമതലയേറ്റ അംബാസ്സഡർക്ക് എല്ലാ പിന്തുണയും നൽകുമെന്ന് ഖാലിദ് സുലൈമാന്‍ അല്‍ ജറല്ല ഉറപ്പുനൽകി. കുവൈത്തിന്റെ ഇന്ത്യൻ സമൂഹത്തോടുള്ള പിന്തുണക്ക് അംബാസിഡർ സിബി ജോർജ് നന്ദി പറഞ്ഞു.ഏറ്റവും പുതിയ സംഭവവികാസങ്ങളും പൊതു താൽപ്പര്യമുള്ള നിരവധി പ്രാദേശിക, അന്തർദേശീയ പ്രശ്നങ്ങളും കൂടിക്കാഴ്ചയിൽ അവലോകനം ചെയ്തു. രണ്ട് രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധത്തെക്കുറിച്ചും ഉഭയകക്ഷി സഹകരണത്തിന്റെ പുതിയ വശങ്ങളും ഇരുവരും ചർച്ച ചെയ്തു.രാഷ്ട്രീയം, സമ്പദ്‌വ്യവസ്ഥ, ഊർജ്ജം ,വ്യവസായങ്ങൾ എന്നീ മേഖലകളിൽ ചർച്ച ചെയ്തു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?