അമേരിക്കയിൽ ചികിത്സയിൽ കഴിയുന്ന അമീർ ശൈഖ് സബാഹ് അൽ അഹമദ് അൽ സബാഹിന്റെ ആരോഗ്യ നില തൃപ്‍തികരം.

  • 11/09/2020

കുവൈറ്റ് സിറ്റി : അമേരിക്കയിൽ ചികിത്സയിൽ കഴിയുന്ന അമീർ ശൈഖ് സബാഹ് അൽ അഹമദ് അൽ സബാഹിന്റെ ആരോഗ്യ നില തൃപ്‍തികരമെന്നും, അമീറിൻറെ ആരോഗ്യസ്ഥിതിയെക്കുറിച്ചു  സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചില വാർത്തകൾ തെറ്റാണെന്നും ദീവാൻ അമീരി വാർത്താകുറിപ്പിൽ അറിയിച്ചു.  കുവൈറ്റ് ന്യൂസ് ഏജൻസിക്കു നൽകിയ പ്രസ്താവനയിൽ അമീർ ദിവാൻ ഡെപ്യൂട്ടി നാഷണൽ ഗാർഡ് മേധാവി ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബർ അൽ സബയുമായി അമീർ ദിവാൻ ബന്ധപ്പെട്ടിരിക്കുകയാണെന്ന് അമീർ ദിവാൻ അഫയേഴ്‌സ് മന്ത്രി ഷെയ്ഖ് അലി ജറാ അൽ സബ പറഞ്ഞു. അമീറിന്റെ ആരോഗ്യസ്ഥിതി സുസ്ഥിരമാണെന്നും , നിർദ്ദേശിച്ച ചികിത്സ സ്വീകരിക്കുന്നുവെന്നും അദ്ദേഹം സ്ഥിരീകരിച്ചു.

Related News