ഇസ്രായേലിനെ അംഗീകരിക്കുന്ന ഏറ്റവും പുതിയ അറബ് രാജ്യമായി ബഹ്‌റൈൻ മാറുന്നു. ബഹ്റൈൻ ഭരണാധികാരി ബെന്യാമിൻ നെതന്യാഹുവുമായി ഫോണിൽ ചർച്ച നടത്തി.

  • 12/09/2020

കുവൈറ്റ് സിറ്റി: പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിശാലമായ നയതന്ത്ര മുന്നേറ്റത്തിന്റെ ഭാഗമായി ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം രാജ്യത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ബഹ്റൈൻ രാജാവ്. ബഹ്റൈൻ ഭരണാധികാരി ഷെയ്ഖ് ഹമദ് ബിൻ ഇസ അൽ ഖലീഫ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ഫോണിൽ ചർച്ച നടത്തി. ഇരുരാജ്യങ്ങളും ഒന്നിച്ചു നീങ്ങാൻ തയാറാണെന്ന് സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ഇരുരാജ്യങ്ങളുടേയും തീരുമാനം മറ്റൊരു ചരിത്ര മുന്നേറ്റമാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിശേഷിപ്പിച്ചു.30 ദിവസത്തിനുള്ളിൽ ഇസ്രയേലുമായി സമാധാന കരാറിൽ ഏർപ്പെടുന്ന രണ്ടാമത്തെ അറബ് രാജ്യമാണ് ബഹ്റൈനെന്നും ട്രംപ് ട്വീറ്റ് ചെയ്തു. വരുന്ന ചൊവ്വാഴ്ച വൈറ്റ് ഹൗസിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ ഇരുരാജ്യങ്ങളും കരാറിൽ ഒപ്പിടുമെന്നാണ് വിവരം. നവംബർ മൂന്നിന് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വീണ്ടും രംഗത്തിറങ്ങുന്ന ട്രംപിന് ഇത് മികച്ച മുന്നേറ്റത്തിനു സഹായകമാകുമെന്നാണ് വിലയിരുത്തൽ.

ട്രംപും നെതന്യാഹുവും ഹമാദ് രാജാവും തങ്ങളുടെ സംയുക്ത പ്രസ്താവനയിൽ “മിഡിൽ ഈസ്റ്റിൽ കൂടുതൽ സമാധാനം സ്ഥാപിക്കുന്നതിനുള്ള ചരിത്രപരമായ വഴിത്തിരിവ്” എന്നാണു പുതിയ നയതന്ത്ര ബന്ധതേക്കുറിച്ചു പറയുന്നത്.  ഈ രണ്ട് ചലനാത്മക സമൂഹങ്ങളും വികസിത സമ്പദ്‌വ്യവസ്ഥകളും തമ്മിൽ നേരിട്ടുള്ള സംഭാഷണവും ബന്ധവും തുറക്കുന്നത് മിഡിൽ ഈസ്റ്റിന്റെ ഗുണപരമായ പരിവർത്തനം ഉണ്ടാക്കുമെന്നും മേഖലയിലെ സ്ഥിരത, സുരക്ഷ, സമൃദ്ധി എന്നിവ വർദ്ധിപ്പിക്കുമെന്നും അവർ പറഞ്ഞു. 

Related News