ഗ്രാൻഡ് ഹൈപ്പറിന്റെ 64 മത് ബ്രാഞ്ച് ഹവല്ലി അൽ അദ്സാനി കോംപ്ലക്സിൽ തുറന്നു പ്രവർത്തനം ആരംഭിച്ചു.

  • 12/09/2020

കുവൈറ്റ് സിറ്റി : ഗൾഫിലെ പ്രമുഖ സൂപ്പർ മാർക്കറ്റ് ശൃംഖലയായ  ഗ്രാൻഡ് ഹൈപ്പറിന്റെ 64 മത് ബ്രാഞ്ച് ഹവല്ലി അൽ അദ്സാനി കോംപ്ലക്സിൽ തുറന്നു പ്രവർത്തനം ആരംഭിച്ചു. 20,000 ചതുരശ്ര അടിയിൽ ഒറ്റനിലയിലായിട്ടാണ് ഹൈപ്പർമാർകറ്റ് പ്രവർത്തനസജ്ജമാക്കിയിട്ടുള്ളത്. കോവിഡ് പ്രോട്ടോക്കോൾ നിർദ്ദേശങ്ങൾ പാലിച്ചായിരുന്നു ഉദഘാടനം. 

ഗ്രാൻഡ് ഹൈപ്പർ ഹവല്ലി സ്റ്റോർ ഉദ്ഘാടനം ഗ്രാൻഡ് ഹൈപ്പർ കുവൈറ്റ് ചീഫ് രക്ഷാധികാരി ജാസിം മുഹമ്മദ് അൽ ഷറ, ക്യാപ്റ്റൻ സാദ് മുഹമ്മദ് ഹമദ, റീജിയണൽ ഡയറക്ടർ അയ്യൂബ് കെചേരി, സിഇഒ മുഹമ്മദ് സുനീർ, CEO റാഹിൽ ബാസ്സിം, ജനറൽ മാനേജർ തഹ്‌സീർ അലി, ബിസിനസ് ഡവലപ്മെന്റ് മാനേജർ സാനിൻ വസിം എന്നിവർ ചേർന്ന് നിർവഹിച്ചു. 

Related News