സിവിൽ ഐ.ഡി ഇടപാടുകള്‍; രാവിലെ കുവൈത്തികള്‍ക്കും ഉച്ചക്ക് ശേഷം വിദേശികള്‍ക്കുമായി പുതുക്കിയ സമയക്രമം പ്രഖ്യാപിച്ചു

  • 12/09/2020

കുവൈത്ത്‌ സിറ്റി : സിവിൽ ഇൻഫോമേഷൻ അതോറിറ്റി പുതുക്കിയ സമയക്രമം പ്രഖ്യാപിച്ചു. കുവൈത്തി സ്വദേശികള്‍, ജി.സി.സി രാഷ്ട്രങ്ങളിലെ പൗരന്മാർ, ബിദൂനികൾ എന്നീവര്‍ക്ക് രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് 1 വരെയും മറ്റു രാജ്യങ്ങളിലെ വിദേശി പൗരന്മാർക്ക്‌ ഉച്ചക്ക്‌ 2 മണി മുതൽ വൈകുന്നേരം 6 വരെയും ഇടപാടുകൾ നടത്താമെന്ന് അധികൃതര്‍ അറിയിച്ചു. 

അതേസമയം സൗത്ത് സൂറയില്‍ രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെയുള്ള സമയങ്ങളിൽ സ്വദേശികള്‍ക്കും വിദേശികള്‍ക്കും  സിവിൽ ഐ.ഡി കാർഡുകൾ സ്വീകരിക്കാമെന്ന് പാസി അധികൃതര്‍ പറഞ്ഞു. 

പാസിയിലെ ഇടപാടുകള്‍ക്ക് പ്രീ  അപ്പോയിന്റ്‌മന്റ്‌ ആവശ്യമാണെന്നും ഉപഭോക്താക്കള്‍ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും  അധികൃതര്‍ അറിയിച്ചു. 

Related News