ജഹ്‌റയിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം വാട്ടർ ടാങ്കിൽ കണ്ടെത്തി

  • 12/09/2020

കുവൈത്ത് സിറ്റി : കഴിഞ്ഞ ദിവസം കാണാതായ പെൺകുട്ടിയുടെ  മൃതദേഹം വാട്ടർ ടാങ്കിൽ കണ്ടെത്തിയതായി പ്രാദേശിക പത്രം  റിപ്പോര്‍ട്ട് ചെയ്തു.  ജഹ്‌റയിൽ  സ്വകാര്യ ഫ്ളാറ്റ് സമുച്ചയത്തിൽ താമസിക്കുന്ന 6 വയസുള്ള  പെൺകുട്ടിയുടെ മൃതദേഹമാണ് ഇതേ ഫ്ളാറ്റിലെ വാട്ടർടാങ്കിൽനിന്ന് കണ്ടെത്തിയത്.

നേരത്തെ പെണ്‍കുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കള്‍ പോലീസിൽ പരാതി നൽകിയിരുന്നു.ഫ്ളാറ്റിലെ വെള്ളത്തിന് ദുർഗന്ധം അനുഭവപ്പെട്ടതായി ചില താമസക്കാര്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ്  മൃതദേഹം  കണ്ടെത്തിയത്. സംഭവത്തിൽ വിശദമായ  അന്വേഷണം ആരംഭിച്ചതായി പോലീസ് അധികൃതര്‍ അറിയിച്ചു. 

Related News