അൽ-സബ ഹെൽത്ത് പാർക്കിങ് കെട്ടിടത്തിൽ വൻ തീപിടുത്തം, തീയണക്കുന്നതിനിടെ 55 അഗ്നിശമന സേനാംഗങ്ങൾക്ക് പരിക്കേറ്റു.

  • 12/09/2020

കുവൈറ്റ് സിറ്റി : നിർമാണത്തിലിരിക്കുന്ന അൽ സബ ആരോഗ്യമേഖലയിലെ പാർക്കിംഗ് കെട്ടിടത്തിൽ ഉണ്ടായ തീപിടുത്തത്തിൽ മുന്നൂറിലധികം അഗ്നിശമന സേനാംഗങ്ങൾ ഇപ്പോഴും തീയണക്കൽ തുടരുകയാണെന്നും കെട്ടിടത്തിലെ തീ നിയന്ത്രണവിധേയമാക്കാനും നിയന്ത്രിക്കാനും കഴിഞ്ഞുവെന്ന് അഗ്നിശമന വകുപ്പ് അറിയിച്ചു. 

55 അഗ്നിശമന സേനാംഗങ്ങൾക്ക് തീയണക്കുന്നതിനിടെ പരിക്കേറ്റു, അപകട സ്ഥലത്തെ ഉയർന്ന താപനില 322 ഡിഗ്രി സെൽഷ്യസ്  വരെയെത്തിത്  അഗ്നിശമന സേനാംഗങ്ങൾക്ക് പരിക്കും തീയണക്കുന്നതിൽ തടസ്സവുമുണ്ടാക്കി. രണ്ട് ബേസ്‌മെന്റും 3 നിലകളുമുള്ള കെട്ടിടത്തിൽ ഓരോ നിലയ്ക്കും 7,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുണ്ട്, കെട്ടിടത്തിൽ തെറ്റായരീതിയിൽ സ്റ്റോർ ചെയ്ത വസ്തുക്കളും, ക്ലാഡിംഗ്, കിർബി പാനലുകൾ  എന്നിവ അഗ്നിശമന സേനാംഗങ്ങൾക്ക് തീയണക്കുന്നതിൽ തടസ്സമുണ്ടാക്കി.   

 ഫയർ സർവീസ് ജനറൽ ഡയറക്ടറേറ്റ് ജനറൽ ഡയറക്ടർ, ലെഫ്റ്റനന്റ് ജനറൽ ഖാലിദ് അൽ മുക്രാദ്, അഗ്നിശമന മേഖലയുടെ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മേജർ ജനറൽ ജമാൽ അൽ ബ്ലാഹിസ് എന്നിവർ അഗ്നിശമന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചു. അപകടസ്ഥലം പരിശോധിക്കാനും അഗ്നിശമന സേനാംഗങ്ങൾ ജനറൽ അഗ്നിശമന വകുപ്പ് ഡയറക്ടർ ജനറലിൽ നിന്ന് സ്വീകരിച്ച നടപടികളുടെ വിശദവിവരങ്ങൾ കേൾക്കാനും ഉപപ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി അനസ് അൽ സലേ, ആരോഗ്യമന്ത്രി ഡോ. ബേസിൽ അൽ സബ എന്നിവർ പങ്കെടുത്തു.

Related News