കാമുകിയുമായുള്ള കിടപ്പറ രംഗം ചിത്രികരിച്ച പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു.

  • 12/09/2020

കുവൈറ്റ് സിറ്റി : ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ (CID) ചോദ്യം ചെയ്യലിൽ കാമുകിയെ അവളുടെ സമ്മതത്തോടെ ലൈംഗികമായി ഉപയോഗിച്ച സമയത്ത് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയതായി  സമ്മതിച്ച പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. കുറ്റാരോപണത്തെത്തുടർന്ന്  ഇദ്ദേഹത്തിനെതിരെ  അധിക്ഷേപം, മാനനഷ്ടം, ഫോൺ ദുരുപയോഗം എന്നീ കുറ്റങ്ങൾ ചുമത്തി. 

ഹവല്ലി ഗവര്ണറേറ്റിലെ പോലീസ് സ്റ്റേഷനിൽ യുവതിയിൽനിന്ന് ലഭിച്ച പരാതിയിൽ നിർബന്ധിത ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നും  സംഭവത്തിന്റെ ചിത്രീകരണം നടത്തിയെന്നും പറയുന്നു, ചോദ്യം ചെയ്യലിൽ അദ്ദേഹവുമായി ആറുവർഷത്തോളമുള്ള ബന്ധമുണ്ടെന്ന് സമ്മതിച്ചെങ്കിലും മർദ്ദിക്കുകയോ സാമ്പത്തിക നഷ്ടമുണ്ടാവുകയോ ചെയ്തിട്ടില്ലെന്ന് യുവതി വ്യക്‌തമാക്കി. 

Related News