സ്ത്രീകൾ കൊല്ലപ്പെട്ട സംഭവത്തിൽ അപലപിച്ച് കുവൈറ്റ് മനുഷ്യാവകാശ സംഘടന.

  • 13/09/2020

കുവൈറ്റ് സിറ്റി: കഴിഞ്ഞ ദിവസങ്ങളിൽ കുവൈറ്റില്‍ രണ്ട് സ്ത്രീകള്‍ കൊലപ്പെട്ട സംഭവത്തില്‍ കുവൈറ്റ് സൊസൈറ്റി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് (KSHR ) അപലപിച്ചു. ഗാർഹിക തൊഴിലാളിയായ ശ്രീലങ്കൻ സ്വദേശിനിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിലും, സ്വദേശി യുവതിയെ സഹോദരന്മാർ ചേർന്ന് വെടിവെച്ചു കൊന്ന സംഭവവും രാജ്യത്തെ നടുക്കിയ സംഭവങ്ങളായിരുന്നു. ഇരുസംഭവങ്ങളിലും ശക്തമായി അപലപിക്കുന്നതായി കെ.എസ്.എച്ച്.ആര്‍ ജനറല്‍ സെക്രട്ടറി ആറ്റി അത്യാബ് അൽ-ഷട്ടി പറഞ്ഞു.

കുവൈത്തിലെ വിദേശ തൊഴിലാളികൾക്കെതിരായ വിദ്വേഷ പ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ് ഒരു കൊലപാതകം, മറ്റൊന്ന് ലിംഗാധിഷ്ഠിത അക്രമത്തിന്റെ അടിസ്ഥാനത്തിലാണ് നടന്നത്, ലിംഗാധിഷ്ഠിത അക്രമങ്ങളിൽ നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്നതിന് നിയമം സജീവമാക്കേണ്ടതുണ്ടതുണ്ടെന്ന്  അവർ വ്യക്തമാക്കി. 

Related News