പാലക്കാട് പ്രവാസി അസ്സോസിയേഷൻ ഓഫ് കുവൈറ്റ് ( പൽപക് ) വനിതാവേദിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. കോവിട് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതു കൊണ്ട് പൽപക് ഫേസ് ബുക്ക് പേജിലൂടെയാണ് വീട്ടിലൊരോണം എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചത്.
വെള്ളിയാഴ്ച രാവിലെ 9 :30 നു സാംസ്‌കാരിക സമ്മേളനത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്. പൽപക് പ്രസിഡന്റെ പി.എൻ. കുമാർ ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നടത്തി. വിനിതാ വേദി കൺവീനർ ബിന്ധു വരദ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീജ മധു സ്വാഗതവും ഐശ്വര്യ രാജേഷ് നന്ദിയും പറഞ്ഞു. യോഗത്തിന് ആശംസകൾ അർപ്പിച്ചു കൊണ്ട് സുരേഷ് പുളിക്കൽ, പ്രേംരാജ്, സുനിൽ രവി , ജിജു മാത്യു, സുരേഷ് മാധവൻ, പി. എം. മോഹന്നൻ, ഹരി മങ്കര, രധീഷ് കുമാർ , നന്ദൻ മേനോൻ , സുനിൽ സുന്ദരൻ, ശശിധരൻ പാലക്കോട്, മധു വാര്യർ, അഞ്ജലി നായർ, ജിജുന മേനോൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് പൽപക് അംഗങ്ങളും കുട്ടികളും വിവിധ ഇടങ്ങളിലായി അവതരിപ്പിച്ച വൈവിധ്യമായ കലാപരിപാടികൾ റെക്കോർഡ് ചെയ്ത് സംപ്രേക്ഷണം ചെയ്യുകയുണ്ടായി. സംപ്രേക്ഷണം തുടങ്ങി ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നൂറ് കണക്കിന് ആളുകൾ പരിപാടികൾ വീക്ഷിക്കുകയുണ്ടായി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?