തൊഴിൽ പ്രശ്നങ്ങളുമായി എംബസ്സിയിൽ എത്തുന്നവർക്ക് ഒരു നേരം ഭക്ഷണം.

  • 13/09/2020

കുവൈറ്റ് സിറ്റി: തൊഴിൽ പരാതികളും പ്രശ്നങ്ങളുമായി കുവൈത്തിലെ ഇന്ത്യൻ എംബസ്സിയിൽ എത്തുന്നവർക്ക്    ഒരു നേരത്തെ ഭക്ഷണം നൽകുന്ന പദ്ധതിക്കു തുടക്കമായി. ആദ്യ ഘട്ടത്തിൽ  20 പേർക്കുള്ള ഭക്ഷണമാണു വിതരണം ചെയ്യുക. ആവശ്യമെങ്കിൽ എണ്ണം  വർദ്ധിപ്പിക്കുമെന്നു ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്ജ്‌ വ്യക്തമാക്കി. കുവൈത്തിലെ ഇന്ത്യൻ എംബസ്സിയിൽ കഴിഞ്ഞമാസം പുതുതായി സ്ഥാനമേറ്റെടുത്ത ശേഷം സ്ഥാനപതി സിബി ജോർജ് ഒരു മാസത്തിനിടെ നിരവധി പരിഷ്കാരങ്ങളാണ് നടപ്പിൽ വരുത്തിയത്. നാട്ടിലേക്ക് പോകാൻ സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് സൗജന്യ വിമാന ടിക്കറ്റ്, തൊഴിൽ പ്രശനങ്ങൾ അനുഭവിക്കുന്നവർക്ക് നേരിട്ട് പരാതികൾ ഉന്നയിക്കാനായി ഓപ്പൺ ഹൌസ്‌ പുനരാരംഭിച്ചു, കൂടാതെ ഇന്ത്യൻ സമൂഹം തൊഴിൽ മേഖലയിൽ നേരിടുന്ന നിരവധി പ്രശ്നങ്ങളിൽ ഇടപെട്ട് പരിഹരിച്ചു . ഇതിനു പിന്നാലെയാണ്  ഒരുനേരത്തെ സൗജന്യ ഭക്ഷണം പദ്ധതി നടപ്പിലാക്കുന്നത്  . 

Related News