ഇന്ത്യന്‍ എംബസിയുടെ പ്രതിവാര ഓപ്പണ്‍ ഹൗസ് താല്‍കാലികമായി നിര്‍ത്തിവെച്ചു

  • 14/09/2020

കുവൈത്ത്‌സിറ്റി:  ഇന്ത്യൻ എംബസിയിൽ ആരംഭിച്ച പ്രതിവാര ഓപ്പൺ ഹൗസ്‌ പരിപാടി താൽക്കാലികമായി നിർത്തി വെച്ചതായി എംബസ്സി  അറിയിച്ചു. കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് കഴിഞ്ഞ മൂന്ന് ആഴ്ചകളായി നടന്ന് വന്നിരുന്ന ഓപ്പൺ ഹൗസ്‌ നിര്‍ത്തിവെച്ചതെന്ന് അറിയുന്നു. എന്നാൽ പൊതുജനങ്ങളുമായി ബന്ധപ്പെട്ട പരാതികളിൽ ഉദ്യോഗസ്ഥർ നടത്താറുള്ള കൂടിക്കാഴ്ചകൾ മുൻ കൂർ അപ്പോയിന്റ്‌മന്റ്‌ പ്രകാരം തുടരുന്നതാണെന്നും വാർത്താ കുറിപ്പിൽ അറിയിച്ചു. 

നേരത്തെ മുന്‍കൂട്ടി അനുമതി നല്‍കുന്നവര്‍ക്ക് മാത്രമായിരുന്നു ഓപ്പൺ ഹൗസില്‍  പങ്കെടുക്കാന്‍ അനുമതി നല്കിയിരുന്നത്. കഴിഞ്ഞ ഓപ്പൺ ഹൗസുകളില്‍ കുവൈത്തിലെ ഇന്ത്യക്കാരുടെ നിരവധി പരാതികള്‍ക്ക് പരിഹാരങ്ങള്‍ കണ്ടിരുന്നു. പുതിയ സ്ഥാനപതി ചുമതയേറ്റത്തിന് ശേഷം ജനോപകാരപ്രദമായ നിരവധി പദ്ധതികളാണ് എംബസ്സിയുടെ നേതൃത്വത്തില്‍ നടന്ന് വരുന്നത്. കഴിഞ്ഞ ആഴ്ച ഇന്ത്യന്‍ എഞ്ചീനേഴ്‌സുമാര്‍ നേരീടുന്ന പ്രശ്‌നങ്ങള്‍ വിഷയങ്ങള്‍ ആസ്പദമാക്കിയായിരുന്നു  ഓപ്പണ്‍ ഹൗസ് നടന്നത്. 

Related News