നവംബർ 30 ന് ശേഷം സന്ദർശന വിസ പുതുക്കില്ല.

  • 14/09/2020

കുവൈറ്റ് സിറ്റി : നവംബർ 30 ന് ശേഷം സന്ദർശന വിസ പുതുക്കിനൽകില്ലെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചു പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. സന്ദർശകവിസയിലുള്ളവർക്ക് നവംബർ അവസാനം വരെ വിസയുടെ കാലാവധി നീട്ടിക്കൊടുക്കാൻ  ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും  നേരത്തെ തീരുമാനമെടുതിരുന്നു,  നിരവധി രാജ്യങ്ങളിലേക്കുള്ള വിമാന സർവീസ് നിർത്തിവച്ചതിനാലാണ് സന്ദർശകർക്ക് ആറു മാസത്തെ കാലാവധി അനുവദിച്ചത്. വിസയുടെ ഗ്രേസ് പീരിയഡ് അവസാനിക്കുന്നതിനുമുൻപ് സദർശകരോട് രാജ്യം വിടാനും അല്ലാത്ത പക്ഷം പിഴ അടക്കേണ്ടിവരുമെന്നും, വ്യോമ ഗതാഗതം സാധാരണ നിലയിലായതിനുശേഷം റെസിഡൻസി നിയമലംഘകരെ കണ്ടെത്തുന്നതിനുള്ള ശക്തമായ പരിശോധന ആരംഭിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.  

Related News