അഞ്ചാം ഘട്ടത്തിലേക്ക് പോകില്ല. നാലാം ഘട്ടം തുടരുമെന്ന് താരിഖ് അൽ മുസറം

  • 14/09/2020

കുവൈത്ത് സിറ്റി : കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതിനെ തുടര്‍ന്ന് അഞ്ചാം ഘട്ടത്തിലേക്ക് മാറുന്നത് ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിവയ്ക്കുകയാണെന്ന് കുവൈറ്റ് സർക്കാരിന്റെ വക്താവ് താരിഖ് അൽ മുസറം അറിയിച്ചു. 

കൊവിഡിന്‍റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ സ്തംഭിച്ച ജനജീവിതം സാധാരണ നിലയിലേക്ക്‌ തിരിച്ചു കൊണ്ടു വരുന്നതിന്റെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച അഞ്ചു ഘട്ട നടപടികളിൽ അവസാന ഘട്ടം പ്രഖ്യാപിക്കാനിരിക്കേയാണ് നാലാം ഘട്ടത്തില്‍ തന്നെ തുടരുവാന്‍ മന്ത്രിസഭ  തീരുമാനിച്ചത്. തിയേറ്ററുകള്‍ക്കും  സാമൂഹിക പരിപാടികള്‍ക്കും അഞ്ചാം ഘട്ടത്തില്‍ അനുമതി നല്‍കുമെന്നായിരുന്നു  നേരത്തെ  സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 

സമീപ ദിവസങ്ങളില്‍ പ്രതിദിന കോവിഡ്​ കേസുകൾ വർധിച്ചുവന്നതാണ്​ സർക്കാറിനെ ഇത്തരമൊരു തീരുമെടുക്കുവാന്‍ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്. സർക്കാർ ഓഫിസുകളും സ്വകാര്യ മേഖലയിലെ നിരവധി കമ്പിനികളും കോവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായി ഇപ്പോയും   50 ശതമാനത്തിലേറെ ജീവനക്കാരുമായാണ് പ്രവര്‍ത്തിക്കുന്നത്. നാലാം ഘട്ടം തുടരുമെന്ന പ്രഖ്യാപനം വന്നതോടെ നിയന്ത്രണം നീക്കുന്നത്​ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. 

Related News