കുവൈത്തിൽ യുഎസ് സേനാ അംഗം അപകടത്തിൽ മരണപ്പെട്ടു.

  • 14/09/2020

കുവൈറ്റ് സിറ്റി : കുവൈത്തിലെ വ്യോമതാവളത്തിൽ  പട്രോളിങ്ങിനിടെ  അമേരിക്കൻ മിലിറ്ററി അംഗം മരണപ്പെട്ടുവെന്ന് യുഎസ് പ്രതിരോധ വകുപ്പ് അറിയിച്ചു.  മസാച്യുസെറ്റ്സിലെ ഹാൻസ്കോം വ്യോമസേനാ താവളത്തിലെ 66-ാമത് സെക്യൂരിറ്റി ഫോഴ്‌സ് സ്ക്വാഡ്രണിലേക്ക് നിയോഗിക്കപ്പെട്ട സീനിയർ എയർമാൻ 'ജേസൺ ഖായ് ഫാൻ' അലി അൽ സേലം വ്യോമതാവളത്തിന്റെ പരിധിക്കപ്പുറത്ത് പതിവ്  പട്രോളിംഗ് നടത്തുന്നതിനിടെ അപകടത്തിൽ  മരണപ്പെട്ടു.  

സംഭവത്തിൽ മറ്റ് രണ്ട് വ്യോമസേനക്കാർക്ക് പരിക്കേറ്റതായി എയർഫോഴ്‌സ് സെൻട്രൽ അറിയിച്ചു. ഗുരുതരമല്ലാത്ത പരിക്കുകളോടെ ഇവരെ കുവൈത്തിലെ ക്യാമ്പ് അരിഫ്ജാനിലെ ആശുപത്രിയിലേക്ക് മാറ്റി. ഇറാഖിലെയും സിറിയയിലെയും ഇസ്ലാമിക് സ്റ്റേറ്റിനെതിരെ പോരാടുന്ന യുഎസിന്റെ നേതൃത്വത്തിലുള്ള ഓപ്പറേഷൻ ഇൻഹെർട്ട് റിസോൾവിന്റെ ഭാഗമായാണ് അദ്ദേഹത്തിന്റെ സ്ക്വാഡ്രൺ കുവൈത്തിൽ ഉണ്ടായിരുന്നത്.

Related News