കുവൈറ്റ് പാർലിമെന്റ് അംഗം സഫാ അൽ ഹാഷിമിനു കോവിഡ്.

  • 14/09/2020

കുവൈറ്റ് സിറ്റി :  കുവൈറ്റ് പാർലിമെന്റ് അംഗം സഫാ അൽ ഹാഷിമിനു കോവിഡ് ബാധ സ്ഥിരീകരിച്ചു, തൻറെ  ട്വിറ്റർ അക്കൗണ്ട്‌ വഴിയാണ് M.P ഇക്കാര്യം വെളിപ്പെടുത്തിയത്. പാർലമെന്റിലെ 5 അംഗങ്ങൾക്ക്‌ കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം ചേരാനിരുന്ന പാർലമന്റ്‌ സമ്മേളനം മാറ്റിവെച്ചിരുന്നു . ഇതിനു പിന്നാലെയാണു സഫ അൽ ഹാഷിം അടക്കം 7 എം. പി. മാർക്ക്‌ കൂടി  രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്‌. വിദേശികൾക്കെതിരെ നിരവധി വിവാദ പരാമർശങ്ങൾ പാർലിമെന്റിൽ ഉന്നയിച്ചിട്ടുള്ള MP, വിദേശികളാണ് കുവൈത്തിൽ കോവിഡ് വ്യാപനത്തിന് കാരണക്കാർ എന്ന് ആരോപണം ഉന്നയിച്ചിരുന്നു. 

Related News