വിസാ കാലാവധി നീട്ടില്‍ നല്‍കില്ല. ഇഖാമ പുതുക്കിയില്ലെങ്കില്‍ പ്രതിദിനം രണ്ട് ദിനാര്‍ പിഴ

  • 15/09/2020

കുവൈത്ത് സിറ്റി: കോവിഡ് ജാഗ്രതയുടെ ഭാഗമായി സര്‍ക്കാര്‍  ഓഫീസുകൾ അടച്ചതിനാൽ വിസ കാലാവധി കഴിഞ്ഞ വിദേശികള്‍ക്ക്  നേരത്തെ നല്കിയിരുന്ന സ്വഭാവിക എക്​സ്​റ്റൻഷൻ അനുവദിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.ഇതോടെ  സെപ്​റ്റംബർ ഒന്നിനുശേഷം ഇഖാമ കാലാവധി കഴിഞ്ഞവർ പ്രതിദിന പിഴ നല്‍കേണ്ടി വരും. വിസ പുതുക്കിയില്ലെങ്കില്‍ ഒരു ദിവസം രണ്ട് ദിനാറാണ് പിഴ ഈടാക്കുക. 

ജൂൺ അവസാനത്തോടെ ഉപഭോക്താക്കളെ റെസിഡൻസി അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റിൽ സ്വീകരിക്കുന്നതിനാല്‍ ഗ്രേസ് എക്സ്റ്റൻഷൻ നല്‍കേണ്ടന്ന് തീരുമാനിക്കുകയായിരുന്നുവെന്നാണ് സൂചന.  

ആഭ്യന്തര മന്ത്രാലയത്തിന്‍റെ  വെബ്​സൈറ്റ്​ വഴി ഓൺലൈനായും താമസകാര്യാലയത്തിൽ നേരി​ട്ടെത്തിയും വിസ പുതുക്കാം. അതേസമയം വ്യോമ ഗതാഗതത്തിന് വിലക്കുകള്‍ നിലനില്‍ക്കുന്നതിനാല്‍  സന്ദർശക വിസയിലെത്തിയവര്‍ക്ക് നവംബർ 30 വരെ സ്വാഭാവിക എക്​സ്​റ്റെൻഷൻ നൽകിയിട്ടുണ്ട്​.

വിസിറ്റിംഗ് വിസയില്‍ എത്തിയവര്‍ക്ക് നവംബർ 30- ന് ശേഷം സമയം  നീട്ടി​നൽകില്ലെന്നും അനുവദിക്കപ്പെട്ട സമയത്തിനുള്ളില്‍ മാതൃ രാജ്യങ്ങളിലേക്ക്  തിരികെ പോവണമെന്നും അധികൃതര്‍  വ്യക്തമാക്കി​.

Related News