കുവൈറ്റ് സിറ്റി : എ. ടി.എം തട്ടിപ്പ് നടത്തിയ അജ്ഞാതനെ പോലീസ് തിരയുന്നു. കഴിഞ്ഞ ദിവസം എ. ടി.എം മെഷിൻ കൗണ്ടറിലാണ് സംഭവം അരങ്ങേറിയത്. എ. ടി.എം മെഷിനിൽ നിന്നും പണം പിൻവലിക്കവേ കാർഡ് വന്നതിന് ശേഷവും തുക വരാതിനെ തുടർന്ന് ബാങ്കിൽ എത്തിയ സ്വദേശി യുവാവ് പരാതി നൽകുകയായിരുന്നു. തുടർന്ന് ബാങ്ക് നടത്തിയ അന്വേഷണത്തിൽ പണം മെഷിനിൽ നിന്ന് പുറത്ത് വന്നതായി കണ്ടെത്തുകയായിരുന്നു. സ്വദേശി യുവാവിന്റെ ഇടപാടിന് ശേഷം കൗണ്ടറിൽ എത്തിയ അജ്ഞാതാണ് പൈസയുമായി കടന്ന് കളഞ്ഞത്. ബാങ്ക് അധികൃതർ വിവരം നൽകിയതിനെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?