സിവിൽ ഐഡി കാർഡുകൾ ലഭ്യമാക്കുന്നതിന് PACI പ്രവർത്തിസമയം ദീർഘിപ്പിക്കുന്നു.

  • 16/09/2020

കുവൈറ്റ് സിറ്റി : സൗത്ത് സൂറയിലെ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) പ്രധാന ഓഫീസിൽ സിവിൽ ഐഡി കാർഡുകൾ ഇനിമുതൽ രാത്രി 8 മണിവരെ ലഭിക്കും. പുതുക്കിയ സിവിൽ ഐഡി കാർഡുകൾ സ്വീകരിക്കാൻ ആഗ്രഹിക്കുന്ന സ്വദേശികളുടെയും വിദേശികളുടെയും തിരക്ക് കുറയ്ക്കുന്നതിനാണ് ഈ പുതിയ നടപടി,  രാവിലെ 6 മുതൽ രാത്രി 8 മണിവരെ  വരെയുള്ള സമയത്ത് പുതുക്കിയ  സിവിൽ ഐഡി കാർഡുകൾ ലഭ്യമാകുമെന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ അറിയിച്ചു. 
അതോറിറ്റിയുടെ വെബ്‌സൈറ്റിലൂടെയോ അല്ലെങ്കിൽ 1889988 എന്ന ഫോൺ കോളിലൂടെയോ കാർഡ് ശേഖരിക്കാൻ പോകുന്നതിനുമുമ്പ് കാർഡ് തയ്യാറാണെന്ന് ഉറപ്പുവരുത്താൻ അതോറിറ്റി പൗരന്മാരോടും വിദേശികളോടും അഭ്യർത്ഥിച്ചു. 

Related News