പ്രവേശന വിലക്കുള്ള 34 രാജ്യങ്ങളിൽ നിന്ന് എണ്ണൂറോളം പേർക്ക് കുവൈത്തിലേക്ക് വരാനനുമതി.

  • 16/09/2020

കുവൈറ്റ് സിറ്റി : കൗൺസിൽ ഓഫ് മിനിസ്ട്രിയിലെ കോവിഡ് എമർജൻസിയുടെ സുപ്രീം കമ്മിറ്റി പ്രവേശന വിലക്കുള്ള 34 രാജ്യങ്ങളിൽ നിന്ന് ചില പ്രത്യേകതൊഴിൽ വിഭാഗങ്ങളിലുള്ള എണ്ണൂറോളം  ജോലിക്കാരെ കുവൈത്തിലേക്ക് തിരിച്ചു വരാൻ അനുമതിക്കുമെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.ഇവർ കുവൈറ്റിലെത്തിയാൽ സ്വന്തം ചിലവിൽ ക്വാറന്റൈനിൽ പോവുകയോ അല്ലെങ്കിൽ കമ്പനി അവരുടെ ചിലവ് ഏറ്റെടുക്കുകയോ ചെയ്യണമെന്നും റിപ്പോർട്ടിൽ പറയുന്നു. കുവൈത്തിലേക്ക് തിരിച്ചുവരാനായി അറുന്നൂറോളം വരുന്ന മറ്റൊരു ബാച്ച്  അനുമതിക്കായി കാത്തിരിക്കുന്നതായും, ഇവരിൽ ഡോക്ടർമാർ, ജഡ്ജിമാർ, ടെക്‌നിഷ്യൻസ് , എണ്ണ വൈദ്യുതി മന്ത്രാലയങ്ങളിലെ സാങ്കേതിക സംഘങ്ങൾ എന്നിവർ ഉൾപ്പെടുന്ന ഓയിൽ ആൻഡ് ഇലെക്ട്രിസിറ്റി മന്ത്രാലയ ജീവനക്കാരാണ്. 

Related News