ആറ് മാസത്തിന് ശേഷം കുവൈത്ത് സൗദി കര അതിർത്തി തുറന്നു

  • 16/09/2020

കുവൈത്ത് സിറ്റി : കോവിഡ് ഭീഷണിയെ തുടര്‍ന്ന് അടച്ചിരുന്ന കുവൈത്തും സൗദി അറേബ്യയും തമ്മിലുള്ള കര അതിർത്തികൾ തുറന്നു. കൊറോണയെ തുടർന്ന് മാസങ്ങളായി അടഞ്ഞു കിടക്കുകയായിരുന്ന സാ​​ൽ​​മി, നു​​വൈ​​സീ​​ബ് അ​​തി​​ർ​​ത്തി​​ക​​ളാണ് തുറന്നത് . ഇരു രാജ്യങ്ങളില്‍ നിന്നും പ്രവേശിക്കുന്ന പൗരന്മാര്‍ക്ക് കര്‍ശനമായ ആരോഗ്യ നിര്‍ദ്ദേശങ്ങള്‍ നല്കിയിട്ടുണ്ട്. 

കുവൈത്തിലേക്ക് വരുന്ന യാത്രക്കാര്‍ 96 മ​​ണി​​ക്കൂ​​ർ ക​​ഴി​​യാ​​ത്ത പി.​​സി.​​ആ​​ർ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് ഹാ​​ജ​​രാ​​ക്കണം. അതോടപ്പം 14 ദിവസം ക്വാറന്‍റൈനില്‍ കഴിയണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.  സൗ​​ദി​​യി​​ലേ​​ക്ക് പോ​​കു​​ന്ന​​വ​​ർ​​ക്കും കോവിഡില്ലെന്ന സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. സാമൂഹ്യ അകലം പാലിക്കണമെന്നും തിരക്ക് കുറക്കാന്‍ ആവാശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. 

Related News