കുവൈറ്റ് സിറ്റി : പാലക്കാട് അമ്പലപ്പാറ സ്വദേശി വേങ്ങാശ്ശേരി മുളയ൯ കുഴി വിട്ടിൽ പരേതനായ ശങ്കര൯ മക൯ രാധാകൃഷ്ണ൯ (41) കുവൈത്തിൽ കോവിഡ് ചികിത്സയിലിരിക്കെ മരണപ്പെട്ടു. രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത് ആഗസ്റ്റ് അവസാനവാരത്തിൽ ആയിരുന്നു. സെപതംബർ 1 ന് മുബാറക് ആശൂപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ 14 ദിവസമായി ICU വിൽ വെന്റിലേറ്റർ സഹായത്തിൽ ചികിത്സ തുടരുകയായിരുന്നു. ഇന്ന് പുലർച്ചെ 6 മണിയോടെ മരണം സംഭവിക്കുകയായിരുന്നു. കുവൈറ്റ് ടാക്സി ഡ്രൈവറായ രാധാകൃഷ്ണന്റെ ഭാര്യ ഷെറി൯ മാത്യൂവും, മകൾ റി൯സിയ രാധാകൃഷ്ണനും കുവൈറ്റിലുണ്ട്. അമ്മ രാധാമ്മ, സഹോദര൯ ഹരിദാസ൯, സഹോദരി ഓമന . മൃതശരീരം യാത്രാ കുവൈത്ത് സംഘടനയുടെ നേതൃത്വത്തിൽ കോവിഡ് പ്രോട്ടോകാൾ പ്രകാരം രാവിലെ സുലബിക്കാത്ത് സെമിത്തേരിയിൽ മറവ് ചെയ്തു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?