കുവൈത്തിലേക്ക് വരുന്ന വിദേശികൾക്ക് മറ്റുരാജ്യങ്ങൾക്കു പകരമായി ക്വാറന്റൈൻ കുവൈത്തിലൊരുക്കാൻ ആരോഗ്യ മന്ത്രാലയത്തിന് നിർദ്ദേശം.

  • 16/09/2020

കുവൈറ്റ് സിറ്റി :  34 നിരോധിത രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് നിരോധിത രാജ്യങ്ങൾ ഒഴികെയുള്ള ഏത് രാജ്യത്തും 14 ദിവസം താമസിച്ചു കോവിഡ് മുക്ത പിസിആർ സർട്ടിഫിക്കറ്റ് നേടി കുവൈറ്റിലേക്ക് വരാമെന്ന നിർദ്ദേശം ഇപ്പോഴും നിലനിൽക്കുന്നതായി എയർപോർട്ടിൽ വാണിജ്യ വിമാനങ്ങൾ പുനസ്ഥാപിക്കുന്നതിനുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ എഞ്ചിനീയർ സാലിഹ് അൽ ഫഡാജി പറഞ്ഞതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. 

കുവൈത്തിലേക്ക് വരുന്ന പ്രവാസികൾക്ക് മറ്റ് രാജ്യങ്ങൾക്ക് പകരം കുവൈത്തിൽത്തന്നെ ക്വാറന്റൈൻ ഒരുക്കാൻ ആരോഗ്യ മന്ത്രാലയത്തിന് നിർദ്ദേശം സമർപ്പിച്ചിട്ടുണ്ടെന്നും, നിർദ്ദേശത്തിൽ മന്ത്രാലയം പഠനം നടത്തുകയാണെന്നും എഞ്ചിനീയർ സാലിഹ് അൽ ഫഡാജിപറഞ്ഞു.  നേരിട്ടുള്ള പ്രവേശനം നിരോധിക്കുകയും മാറ്റൊരു  രാജ്യം വഴി പ്രവാസികളെ  പ്രവേശിക്കാൻ അനുവദിക്കുകയും ചെയ്യുന്നത്  രാജ്യത്തെ ട്രാവല്‍ മേഖലക്ക് ലഭിക്കേണ്ട അവസരമാണ് നിഷേധിക്കുന്നത്. ആരോഗ്യ അധികാരികളുടെ തീരുമാനം സാമ്പത്തിക പ്രതിസന്ധിക്കും വിമാന കമ്പിനികള്‍ക്കും ട്രാവൽ ഓഫീസുകൾക്കും വലിയ നഷ്ടം വരുത്തിയെന്നും കുവൈറ്റ് ട്രാവൽ ആൻഡ് ടൂറിസം അസോസിയേഷൻ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. 

Related News