127,000 പ്രവാസികൾക്ക് കുവൈത്തിലേക്ക് തിരികെ വരാനാകില്ല.

  • 17/09/2020

കുവൈറ്റ് സിറ്റി : കുവൈത്തിന് പുറത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികളുടെ റെസിഡൻസി കാലഹരണപ്പെട്ടവരുടെ എണ്ണം 127,000 ആയി ഉയർന്നു. ഇവരുടെ താമസ രേഖ പുതുക്കാൻ സാധിക്കാതെ വരികയോ  അല്ലെങ്കിൽ ചില സ്പോൺസർമാരുടെയും വിദ്യാഭ്യാസ മന്ത്രാലയം ഉൾപ്പെടെയുള്ള ചില സർക്കാർ ഏജൻസികളുടെയും  മനപ്പൂർവ്വമായ വീഴ്ചയുടെ  ഫലമായോ ആണു ഈ സാഹചര്യം ഉണ്ടായതെന്നും മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. കുവൈത്തിലേക്ക് തിരികെ വരാൻ ആഗ്രഹിക്കുന്ന അധ്യാപകർക്ക് എപ്പോൾ വേണമെങ്കിലും മടങ്ങാമെന്ന് മിനിസ്ട്രി ഓഫ് എഡ്യൂക്കേഷൻ  നേരത്തെ അറിയിച്ചിരുന്നുവെങ്കിലും ഓഗസ്റ്റിൽ 34 രാജ്യങ്ങൾക്ക് പ്രവേശന വിലക്കേർപ്പെടുത്തിയതോടെ സ്ഥിതി മാറി. വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികൾക്ക് അവരുടെ റെസിഡൻസി ഓൺലൈൻ വഴി പുതുക്കുന്നതിന്  ആഭ്യന്തര മന്ത്രാലയം സൗകര്യമൊരുക്കിയിരുന്നു,  മാനുഷിക വശങ്ങൾ  പരിഗണിച്ചെടുത്ത ഈ തീരുമാനം അവരിൽ പലരും പ്രയോജനപ്പെടുത്തിയില്ല, ഇക്കാരണങ്ങളെ തുടർന്നാണു ഒന്നേ കാൽ ലക്ഷത്തിൽ അധികം പ്രവാസികളുടെ താമസ രേഖ റദ്ദാകാൻ ഇടയായതെന്നും മന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിച്ചു.  ഈ സമയത്ത് സാധുതയുള്ള താമസരേഖയുള്ള പ്രവാസികളുടെ എണ്ണം 500,000 ആയിരുന്നു.  

Related News