കുവൈറ്റ് സിറ്റി : കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ആരോഗ്യ സുരക്ഷാ മാർഗ്ഗ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിനു മന്ത്രി സഭ രൂപീകരിച്ച സമിതിയുടെ നേതൃത്വത്തിൽ രാജ്യത്തെ വാണിജ്യ കേന്ദ്രങ്ങളിലും കടകളിലും പ്രചാരണ പ്രവർത്തനങ്ങൾ ശക്തമാക്കുകയും മന്ത്രലയത്തിന്റെ ആരോഗ്യ നിർദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിരെ ശക്തമായ നടപടി എടുക്കുമെന്നും സമിതി. സ്ഥാപനങ്ങളിലെ ജീവനക്കാരും ഉപഭോക്താക്കളും മുഖാവരണവും കയ്യുറകളും ധരിക്കുന്നുവെന്ന് ഉറപ്പ് വരുത്തുന്നതിനായി പ്രത്യേക സംഘം നിരീക്ഷണം ആരംഭിച്ചു കഴിഞ്ഞു, നിർദ്ദേശങ്ങൾ ലംഘിച്ച നിരവധി സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരെ പിഴ ചുമത്തി. സ്ഥാപനത്തിലെ ജീവനക്കാരും ഉപഭോക്താവും മാസ്ക് ധരിക്കാത്ത നിലയിൽ പിടിയിലായാൽ സ്ഥാപന ഉടമക്കായിരിക്കും അതിന്റെ പൂർണ്ണ ഉത്തരവാദിത്തം. അതേ സമയം സ്ഥാപനത്തിലെ ജീവനക്കാരൻ മാസ്കോ കയ്യുറകളോ ധരിച്ചി ല്ലെങ്കിൽ, ജീവനക്കാരന്റെ പേരിൽ മാത്രമായിരിക്കും പിഴ ചുമത്തുക. എന്നാൽ ജീവനക്കാരനും ഉപഭോക്താവും ഒരെ സമയം മാസ്ക് ധരിക്കാത്തെ പിടിയിലായാൽ സ്ഥാപനം അടച്ചു പൂട്ടുന്നതായിരിക്കും. വാണിജ്യ കേന്ദ്രത്തിന് പുറത്തോ പൊതുസ്ഥലങ്ങളിലോ മാസ്ക് ധരിക്കാത്തവർക്ക് 100 ദിനാർ പിഴ ചുമത്തുമെന്നും സമിതിയിലെ ഉയർന്ന ഉദ്യോഗസ്ഥർ ഫഹദ് അൽ മുവായിസി വ്യക്തമാക്കി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?