എയർ പാര്‍സലില്‍ മയക്കുമരുന്ന് കടത്ത്; കസ്റ്റംസ് പിടികൂടി

  • 17/09/2020

കുവൈത്ത് സിറ്റി : സ്വദേശികളുടെ പേരില്‍ രാജ്യത്തെത്തിയ എയർ പാർസലുകളില്‍ മയക്കുമരുന്ന് പിടികൂടി. നേരത്തെ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മരിജുവാന ഓയിലും , ലിറിക്ക പൊടിയും മയക്കുമരുന്നിന് ആവശ്യമായ കെമിക്കൽ പേസ്റ്റുകളും കണ്ടെത്തിയത്. 

അമേരിക്കയില്‍ നിന്നും കാനഡയില്‍ നിന്നുമാണ് ഒന്നര കിലോയോളം തൂക്കം വരുന്ന മരിജുവാന ഓയില്‍  എത്തിയത്. 198 ആംപ്യൂളുകളില്‍ മരിജുവാന ഓയിലും ഷൂസ് ക്ലീനിംഗ് സാധനങ്ങളില്‍ മരിജുവാന വാക്സ് അടങ്ങിയ മൂന്ന് ബോക്സുകൾ ഒളിപ്പിച്ചിട്ടുണ്ടായിരുന്നു.എയർ കാർഗോ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ  പരിശോധനയില്‍ ചൈനയിൽ നിന്നും  ഒരു കിലോ ഭാരം വരുന്ന ലിറിക്ക പൊടിയും കണ്ടെത്തി. 

നേരത്തെ 550 ഗ്രാം കെമിക്കൽ പേസ്റ്റ് രാജ്യത്തേക്ക് അനധികൃതമായി  കടത്താനുള്ള അജ്ഞാത വ്യക്തിയേയും കസ്റ്റംസ് പിടികൂടിയിരുന്നു. 

Related News