പതിനേഴ് കോടിയുടെ സ്വർണം മോഷ്ടിച്ചു. ജീവനക്കാരനെ തേടി പോലീസ്

  • 17/09/2020

കുവൈത്ത് സിറ്റി :പതിനേഴ് കോടി മൂല്യം  വില വരുന്ന സ്വർണം മോഷ്ടിച്ച പാകിസ്ഥാനിയെ അറസ്റ്റ് ചെയ്യുവാന്‍ അറ്റോർണി ജനറൽ ഉത്തരവ് പുറപ്പെടുവിച്ചു. സ്വദേശിയുടെ സ്ഥാപനത്തിലെ ജീവനക്കാരനാണ് 36  കിലോ സ്വർണവുമായി കടന്ന് കളഞ്ഞത്. ജ്വല്ലറി ഷോപ്പിലേക്കായി ആഭരണങ്ങള്‍ ഉണ്ടാക്കുവാനാണ് കുവൈറ്റ് പൗരൻ സ്വർണം ജീവനക്കാരനെ ഏല്‍പ്പിച്ചത്. 

ആഭരണത്തില്‍ കാര്യമായ കുറവ് ബോധ്യപ്പെട്ട സ്ഥാപനയുടമ നടത്തിയ വിശദ പരിശോധനയില്‍ സ്വര്‍ണം നഷ്ടപ്പെട്ടതായി കണ്ടെത്തി. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മോഷണത്തിന്റെ നിർണായകമായ തെളിവ് സ്ഥാപനത്തിലെ ക്യാമറയിൽ നിന്നും പൊലീസിന് ലഭിച്ചതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. 

കഴിഞ്ഞ ഏതാനും മാസങ്ങളായാണ് മോഷണം നടന്നത്. എന്നാല്‍, സ്വര്‍ണത്തിലെ കുറവ് ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല.പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. 

Related News