എയർപോർട്ടുകളിൽ ഇനി മുതൽ കുവൈറ്റ് മൊബൈൽ ഐഡി ആപ്ലിക്കേഷൻ.

  • 18/09/2020

കുവൈറ്റ് സിറ്റി : എയർപോർട്ടുകളിൽ യാത്രയ്ക്കായി ഇനി മുതൽ മൊബൈൽ ഐഡി ആപ്പ് ഉപയോഗിക്കാമെന്ന് DGCA.  കുവൈറ്റ് വിമാനത്താവളം വഴിയുള്ള യാത്രയില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് സിവിൽ ഐഡിക്കു പകരം മൊബൈൽ ഐഡി ഉപയോഗിക്കുന്നതിന്  കുവൈറ്റ് DGCA അംഗീകാരം നൽകി, കൂടാതെ  മൊബൈൽ ഐഡി ആപ്ലിക്കേഷൻ ലോകത്തിലെ എല്ലാ വീമാനത്താവളങ്ങളിലും , ടൂറിസം, ട്രാവൽ ഓഫീസുകൾ എന്നിവിടങ്ങളിൽ യാത്ര രേഖയായി  ഉപയോഗിക്കാമെന്നും DGCA വ്യക്തമാക്കി. ഇത് സംബന്ധിച്ചു പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പിഎസിഐ) വിദേശകാര്യ മന്ത്രാലയം, ആഭ്യന്തര, സിവിൽ ഏവിയേഷൻ മന്ത്രാലയം എന്നിവർക്കു വിദേശകാര്യ മന്ത്രാലയം നിർദ്ദേശം നൽകി.  

ഡിജിറ്റൽ സിവിൽ കാർഡുള്ള എല്ലാവർക്കും തന്റെ താമസരേഖ തെളിയിക്കാനും അതിലൂടെ രാജ്യത്തേക്ക് പ്രവേശിക്കാനും പുതിയ  ആപ്ലിക്കേഷൻ ഉപയോഗിക്കാമെന്നും , യഥാർത്ഥ സിവിൽ കാർഡിന് പകരമായി ഇത് എല്ലാ ഔദ്യോഗിക നടപടിക്രമങ്ങൾക്കും  ഉപയോഗിക്കാമെന്നും, രാജ്യത്തെ പൗരന്മാർക്കും താമസ രേഖയുള്ള വിദേശികൾക്കും സ്മാർട്ട് ഫോണുകളിൽ ഈ മൊബൈൽ ഐഡി ആപ്പ്ളിക്കേഷൻ ഡൌൺലോഡ് ചെയ്യാമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.  

Related News