മത്സ്യത്തൊഴിലാളികളെ തിരികെ കൊണ്ടുവരാൻ വൈകുന്നത് മത്സ്യ വിലക്കയറ്റത്തിന് ഇടയാക്കും KFU.

  • 18/09/2020

കുവൈറ്റ് സിറ്റി : മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങളോട് പ്രതികരിക്കണമെന്നും വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസി മത്സ്യത്തൊഴിലാളികളെ തിരികെ കൊണ്ടുവരാൻ  അനുവദിക്കണമെന്നും ബന്ധപ്പെട്ട സർക്കാർ ഏജൻസികളോട് കുവൈറ്റ് ഫിഷർമെൻ യൂണിയൻ (KFU) മേധാവി ധഹർ അൽ സയ്യാൻ ആവശ്യപ്പെട്ടു.

മത്സ്യത്തൊഴിലാളികളുടെ തിരിച്ചുവരവിന്റെ കാലതാമസം മത്സ്യ ഉൽപ്പന്നങ്ങളുടെ  ദൗർലഭ്യത്തിനും ഉയർന്ന വിലയ്ക്കും കാരണമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രാദേശിക മത്സ്യ ബന്ധനം മാർക്കറ്റിൽ വിലയുടെ സന്തുലിതാവസ്ഥ നിലനിർത്തുകയും അവ എല്ലാവർക്കും താങ്ങാനാവുന്നതാക്കുകയും ചെയ്യുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. കൂടാതെ നിലവിൽ തുടരുന്ന ലേലം റെസ്റ്റോറന്റുകൾ, സ്റ്റാളുകൾ എന്നിവർക്കായി പരിമിതപ്പെടുത്തുന്നതിനുപകരം ഉപഭോക്താക്കൾക്കായി ഷാർക്ക്, ഫഹഹീൽ മാർക്കറ്റുകളിൽ ലേലം അനുവദിക്കണമെന്നും അൽ സവായാൻ സൂചിപ്പിച്ചു.

Related News