കുവൈത്ത്​ അമീറിന്​ അമേരിക്കയുടെ ഉന്നത ബഹുമതി.

  • 18/09/2020

കുവൈറ്റ് സിറ്റി : കുവൈറ്റ് അമീര്‍ ഷെയ്ഖ് സബ അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ അസ്സബാഹിന്​ അമേരിക്കൻ  പ്രസിഡണ്ടിന്റെ "ലീജിയണ്‍ ഓഫ് മെരിറ്റ് ഡിഗ്രി ചീഫ് കമാന്‍ഡര്‍" ബഹുമതി നൽകി ആദരിച്ചു. രാജ്യത്തും മേഖലയിലും ലോകത്തും അമീറിന്റെ അശ്രാന്ത പരിശ്രമങ്ങളെയും നേതൃത്വപരമായ പങ്കിനെയും അംഗീകരിച്ചാണ് ഈ ബഹുമതി. 

കുവൈത്തും യുഎസും തമ്മിലുള്ള പതിറ്റാണ്ടുകളായുള്ള ചരിത്രപരവും വിശിഷ്ടവുമായ പങ്കാളിത്തത്തിനും, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സ്ഥാപിച്ചതിന്റെ 60-ാം വാർഷികത്തോടനുബന്ധിച്ചു കൂടിയാണ് ഈ ബഹുമതി. മറ്റു രാഷ്​ട്ര തലവന്മാർക്ക്​ അമേരിക്ക നൽകുന്ന അപൂർവ ബഹുമതിയാണ്​ 'ദി ലീജിയൻ ഓഫ് ​ മെറിറ്റ്​ ഡിഗ്രി ചീഫ്​ കമാൻഡർ', 1991ന് ശേഷം ഇതാദ്യമായാണ് യുഎസ് ഈ ബഹുമതി ഒരാള്‍ക്ക് നല്‍കുന്നത്.

ഓവൽ ഓഫീസിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിൽ ലീജിയൻ ഓഫ് മെറിറ്റ്, ഡിഗ്രി ചീഫ് കമാൻഡർ ബഹുമതി , കുവൈറ്റ് അമീറിനുവേണ്ടി  ഷെയ്ഖ് നാസർ സബ അൽ-അഹ്മദ് അൽ-ജാബർ അൽ-സബ സ്വീകരിച്ചതായി  അമീരി ദിവാൻ അഫയേഴ്‌സ് മന്ത്രി ഷെയ്ഖ് അലി ജറാ അൽ സബ അറിയിച്ചു. 

Related News