അമേരിക്കയുടെ ഉന്നത ബഹുമതി ലഭിച്ച കുവൈത്ത്​ അമീറിന് ഡെപ്യൂട്ടി അമീർ അഭിനന്ദനങ്ങൾ അറിയിച്ചു.

  • 19/09/2020

കുവൈറ്റ് സിറ്റി : ഡെപ്യൂട്ടി അമീറും കിരീടാവകാശിയുമായ  ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജബീർ അൽ സബ കുവൈറ്റ് അമീർ  ഷെയ്ഖ് സബ അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ അസ്സബാഹിന്​​ ലഭിച്ച അമേരിക്കയുടെ ഉന്നത ബഹുമതിയിൽ അഭിനന്ദന സന്ദേശം അയച്ചു. തന്റെ സന്ദേശത്തിൽ ഹിസ് ഹൈനെസ് ഡെപ്യൂട്ടി അമീർ  കുവൈറ്റ് സർക്കാരിന്റെയും  രാജ്യത്തെ പൗരന്മാരുടെയും ആത്മാർത്ഥമായ അഭിനന്ദനങ്ങളും  രാജ്യത്തെ പൗരന്മാരുടെ സന്തോഷവും അറിയിച്ചു. പ്രാദേശികവും അന്തർദ്ദേശീയവുമായ സമാധാനവും സുരക്ഷയും ഉയർത്തുന്നതിൽ അമീറിന്റെ പ്രധാന പങ്ക് അംഗീകരിച്ചാണ് ഈ ബഹുമതി ലഭിച്ചതെന്ന്  അദ്ദേഹം അഭിപ്രായപ്പെട്ടു, അതോടൊപ്പം  ഹൈനെസ് അമീറിന്റെ വേഗത്തിലുള്ള സുഖം പ്രാപിക്കലും നിത്യമായ ക്ഷേമവും അദ്ദേഹം ആശംസിച്ചു.

Related News