മയക്കുമരുന്ന് നിർമ്മാണകേന്ദ്രം റെയ്ഡ്, ഇന്ത്യക്കാരടക്കം രണ്ടു പേർ പിടിയിൽ.

  • 19/09/2020

കുവൈറ്റ് സിറ്റി :  കുവൈറ്റ് കസ്റ്റംസുമായി സഹകരിച്ചും ഏകോപിച്ചും മിനിസ്ട്രി ഓഫ് നർക്കോട്ടിക്‌സ് ഡിപ്പാർട്മെന്റ് സാൽമിയയിലെ  മയക്കുമരുന്ന് നിർമ്മാണ കേന്ദ്രം റെയ്ഡ് ചെയ്ത്  ഈജിപ്ഷ്യൻ, ഇന്ത്യൻ സ്വദേശികളെ അറസ്റ്റ് ചെയ്തു.  

ഏഷ്യൻ രാജ്യങ്ങളിലൊന്നിൽനിന്ന് കുവൈത്തിലേക്ക് വന്ന സംശയാസ്പദമായ തപാൽ പാർസൽ കസ്റ്റംസ്  പിടിച്ചെടുത്തു, അതിൽ 2 കിലോ മെത്താംഫെറ്റാമൈൻ അടങ്ങിയതായി കണ്ടെത്തിയതിനെത്തുടർന്നു നടത്തിയ അന്യോഷണത്തിൽ പാർസലിന്റെ ഉടമ  ഈജിപ്ഷ്യൻ സ്വദേശിയാണെന്ന് കണ്ടെത്തി. പാർസൽ സ്വീകരിക്കാനെത്തിയപ്പോൾ അദ്ദേഹത്തെ പിടികൂടുകയാണുണ്ടായത്.  

ചോദ്യം ചെയ്യലിൽ, പാഴ്സൽ തന്റേതാണെന്ന് സമ്മതിച്ച അദ്ദേഹം, തന്റെ സ്വദേശികളായ  രണ്ട് പങ്കാളികളെക്കുറിച്ചും, സൽമിയയിലെ ഒരു സ്വകാര്യ വസതിയിൽ മയക്കുമരുന്ന് ലഹരിവസ്തുക്കൾ നിർമ്മിക്കുന്ന ഇന്ത്യൻ സ്വദേശിയെക്കുറിച്ചും കുറ്റസമ്മതം നടത്തി.

സെർച്ച് വാറണ്ടിനെത്തുടർന്ന്  സുരക്ഷാ ഉദ്യോഗസ്ഥർ സാൽമിയയിലെ ഫ്ലാറ്റിൽ നടത്തിയ തിരച്ചിലിൽ  ഒരു ഇന്ത്യൻ യുവതിയെ അറസ്റ്റുചെയ്യുകയും വീട്ടിൽ റെയ്ഡ് നടത്തുകയും ചെയ്തു. മയക്കു മരുന്ന് നിർമ്മിക്കാനുള്ള നിരവധി ഉപകരണങ്ങളും, നിർമ്മിക്കാൻ ഉപയോഗിച്ച വസ്തുക്കളും കണ്ടെത്തി. ഒളിവിലുള്ള പങ്കാളികളായ  സ്വദേശികൾക്കെതിരെ തിരച്ചിൽ ശക്തമാക്കി, അറസ്റ്റിലായവരെ കൂടുതൽ അന്വേഷണത്തിനായി അതോറിറ്റിയിലേക്ക് റഫർ ചെയ്തു.

Related News