ആരോഗ്യ മന്ത്രാലയത്തിലെ വിദേശി ജീവനക്കാര്‍ക്ക് ബോണസ് ലഭിക്കില്ല.

  • 19/09/2020

കുവൈത്ത് സിറ്റി : ആരോഗ്യ മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന വിദേശി ജീവനക്കാര്‍ക്ക് ബോണസ് നല്‍കുവാനുള്ള നിര്‍ദ്ദേശം സിവിൽ സർവീസ് ബ്യൂറോ നിരാകരിച്ചു. കോവിഡ് കാലത്ത് ആരോഗ്യ മന്ത്രാലയത്തിലെ എഞ്ചിനീയറിംഗ് വിഭാഗത്തിലും ടെക്നിക്കല്‍  സേവന വിഭാഗത്തിലും ജോലി ചെയ്ത പ്രവാസികള്‍ക്ക് ബോണസ്  ലഭിക്കില്ലെന്നും എന്നാല്‍ ഈ വിഭാഗതില്‍ ജോലി ചെയ്യുന്ന കുവൈത്തികള്‍ ബോണസിന് അര്‍ഹരാണെന്നും സിവിൽ സർവീസ് ബ്യൂറോ വ്യക്തമാക്കി  . 

നേരത്തെ  കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ നിസ്തുല സേവനം നടത്തുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആനുകൂല്യം നല്കുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു.ഡോക്ടര്‍മാര്‍, മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, ടെക്‌നീഷ്യന്മാര്‍,  ഫാര്‍മസിസ്റ്റ് തസ്തികളില്‍ ജോലി ചെയ്യുന്ന പ്രവാസി ജീവനക്കാര്‍ക്കാണ് സഹായങ്ങള്‍ ലഭിക്കുക.  

Related News