കുവൈറ്റ് സിറ്റി: രാജ്യത്തെ 26 ജഡ്ജിമാർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. നേരത്തെ രാജ്യത്ത് 10 അഭിഭാഷകർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ 26 ജഡ്ജിമാർക്കും കൊവിഡ് സ്ഥിരീകരിച്ചുവെന്ന റിപ്പോർട്ട് പുറത്തു വരുന്നത്. നേരത്തെ രോഗം സ്ഥിരീകരിച്ച അഭിഭാഷകരുമായി സമ്പർക്കത്തിലേർപ്പെട്ട ജഡ്ജിമാർക്കാണ് ഇപ്പോൾ കൊവിഡ് ബാധിച്ചതെന്നാണ് നിഗമനം. എന്നാൽ ഇക്കാര്യം കേന്ദ്ര ആരോഗ്യമന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അതേസമയം കോടതിയിൽ വാദം കേൾക്കൽ തുടരും, ജഡ്ജിമാർക്ക് രോഗബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ സെഷനുകൾ ചുരുക്കിയാകും വാദം കേൾക്കൽ തുടരുന്നതെന്നും റിപ്പാർട്ട് ചെയ്യുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?