വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ആരോ​ഗ്യപ്രവർത്തകരെ തിരിച്ച് കൊണ്ടുവരാനൊരുങ്ങി ആരോഗ്യമന്ത്രാലയം.

  • 20/09/2020

കുവൈറ്റ് സിറ്റി : വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ആരോ​ഗ്യപ്രവർത്തകരെ കുവൈറ്റിലേക്ക് തിരിച്ച് കൊണ്ടുവരാനൊരുങ്ങി ആരോ​ഗ്യമന്ത്രാലയം.  വിദേശ കാര്യമന്ത്രാലയത്തിനും, മന്ത്രിസഭയ്ക്കും  വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ആരോ​ഗ്യപ്രവർത്തകരുടെ പട്ടിക തയ്യാറാക്കി അയച്ചു. അഞ്ഞൂറോളം ഡോക്ടർമാരും സാങ്കേതിക വിദഗ്ധരും, നഴ്‌സുമാരും വിദേശത്ത് കുടുങ്ങിക്കിടക്കുന്നുവെന്നാണ് റിപ്പോർട്ട്. വിദേശകാര്യ മന്ത്രാലയവും സിവിൽ ഏവിയേഷനുമായുള്ള സഹകരണത്തിലൂടെ ഇവരെ മടക്കിക്കൊണ്ടുവരാനാണ് ആരോ​ഗ്യമന്ത്രാലയം ശ്രമിക്കുന്നത്. 

കൊവിഡ് പശ്ചാത്തലത്തിൽ യാത്രാ വിലക്ക് ഏർപ്പെടുത്തിയതിനെ തുടർന്ന്   34 രാജ്യങ്ങളിലായി ആരോ​ഗ്യപ്രവർത്തകർ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇന്ത്യ, പാകിസ്ഥാൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലാണ് കൂടുതൽ പേരും കുടുങ്ങിക്കിടക്കുന്നത്.  ജൂൺ മാസത്തിൽ  ഇന്ത്യയിൽ നിന്ന് 658 ആരോ​ഗ്യപ്രവർത്തകർ കുവൈറ്റിലേക്ക് മടങ്ങിയെത്തിയിരുന്നു. വിദേശത്ത് നിന്ന് മടങ്ങിയെത്തുന്ന ആരോ​ഗ്യപ്രവർത്തകരെ സ്വീകരിക്കാൻ നിർദേശം ലഭിച്ചതായി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡയറക്റ്റ് ഓഫ് ഓപ്പറേഷൻസ് സാലിഹ് അൽ ഫദാഗി അറിയിച്ചു. ആരോഗ്യമന്ത്രി ഡോ. ബാസൽ അൽ സബ ഇക്കാര്യം ചർച്ച ചെയ്യുമെന്നും ഫദാ​ഗി വ്യക്തമാക്കി. രാജ്യത്ത് തിരികെ എത്തുന്നതിന് മുന്നേ 14 ദിവസത്തെ ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കണമെന്നും നിർദേശമുണ്ട്.

Related News