ക്വാറന്റൈന്‍ 7 ദിവസമായി കുറക്കണമെന്ന് ഡിജിസിഎ

  • 20/09/2020

കുവൈത്ത് സിറ്റി : രാജ്യത്ത് പ്രവേശിക്കുന്നവരുടെ ക്വാറന്റൈൻ കാലയളവ് കുറക്കണമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ആവശ്യപ്പെട്ടു. നിലവിലെ  14 ദിവസത്തിനുപകരം 7 ദിവസമായി കുറക്കണമെന്ന  നിര്‍ദ്ദേശമാണ്   ഡിജിസിഎ ആരോഗ്യ വകുപ്പിന് കൈമാറിയത്. 

കുവൈത്തിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് കോവിഡ് മുക്ത സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്നും,  രാജ്യത്ത് മടങ്ങിയെത്തുന്നവര്‍ ഏഴ് ദിവസം ഹോം ക്വാറന്റൈനില്‍ താമസിച്ചാല്‍ മതിയെന്നുമാണ്  ഡിജിസിഎ ശുപാര്‍ശ നല്‍കിയിരിക്കുന്നത്. 

Related News