കുവൈത്ത് പാർലമെന്‍റ് അംഗങ്ങള്‍ക്ക് കോവിഡ് പരിശോധന നടത്തി

  • 20/09/2020

കുവൈത്ത് സിറ്റി : പാർലിമെന്റ്  സമ്മേളനത്തിന് മുന്നോടിയായി എം.പിമാര്‍ക്ക്  കോവിഡ് പരിശോധന നടത്തി.നേരത്തെ  കൊറോണ വൈറസിൽ നിന്ന് മുക്തരാണെന്ന് ഉറപ്പുവരുത്താൻ എല്ലാ അംഗങ്ങളോടും  നിർബന്ധമായും സ്വാബ് ടെസ്റ്റ് നടത്തുവാന്‍ പാർലമെന്‍റ്  ജനറൽ സെക്രട്ടേറിയറ്റ് ടെക്സ്റ്റ് സന്ദേശത്തിലൂടെ നിര്‍ദ്ദേശം നല്‍കിയിരുന്നു . ചൊവ്വാഴ്ചയും ബുധനാഴ്ചയുമാണ് ദേശീയ അസംബ്ലി സമ്മേളനം ചേരുന്നത്.  രാജ്യത്തെ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ സമ്മേളനത്തിന്റെ സമയമുൾപ്പെടെ വെട്ടിക്കുറച്ചിട്ടുണ്ട്. 

നേരത്തെ പത്ത് എം.പിമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. സൗ​ദ്​ അ​ൽ ശു​വൈ​യി​ർ, ഖാ​ലി​ദ്​ അ​ൽ ഉ​തൈ​ബി, മു​ബാ​റ​ക്​ അ​ൽ ഹ​ജ്​​റു​ഫ്,അ​ബ്​​ദു​ൽ വ​ഹാ​ബ്​ അ​ൽ ബാ​ബ്​​തൈ​ൻ, സ​അ​ദൂ​ൻ അ​ൽ ഹ​മ്മാ​ദ്, യൂ​സു​ഫ്​ അ​ൽ ഫ​ദ്ദാ​ല, ഫൈ​സ​ൽ അ​ൽ ക​ന്ദ​രി, ആ​ദി​ൽ അ​ൽ ദം​ഹി, മു​ഹ​മ്മ​ദ്​ അ​ൽ ദ​ലാ​ൽ, സ​ഫ അ​ൽ ഹാ​ഷിം, മു​ബാ​റ​ക്​ അ​ൽ ഹ​ജ്​​റു​ഫ് എന്നീവരാണ് കോ​വി​ഡ്​ ചി​കി​ത്സ​യി​ലു​ള്ള​ത്. എം.​പി​മാ​ർ​ക്ക്​ കോ​വി​ഡ്​ ബാ​ധി​ച്ച​തി​നാ​ൽ  പാ​ർ​ല​മെൻറ്​ സെ​ഷ​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തിന്‍റെ  നി​ർ​ദേ​ശ​പ്ര​കാ​രം സ്​​പീ​ക്ക​ർ മ​ർ​സൂ​ഖ്​ അ​ൽ ഗാ​നിം റ​ദ്ദാ​ക്കി​യി​രു​ന്നു. 

Related News