നിയമം ലംഘിച്ച് പാർക്കിംഗ് ഷെഡുകളും പൂന്തോട്ടങ്ങളും സ്ഥാപിക്കരുതെന്ന് നിർദേശം

  • 21/09/2020

കുവൈറ്റ് സിറ്റി; സബ അൽനാസർ പ്രദേശത്ത് സർക്കാർ  സ്വത്തുകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ടുളള ബോധവൽക്കരണം തുടരുന്നു.   അഹ്മദ് അൽ ഷുറകയുടെ നേതൃത്വത്തിലുള്ള ഫർവാനിയ മുനിസിപ്പാലിറ്റിയുടെ എമർജൻസി  സംഘമാണ് ബോധവൽക്കരണം നടത്തുന്നത്. 
 മുനിസിപ്പാലിറ്റിക്കുള്ളിൽ ബന്ധപ്പെട്ട അധികാരികളിൽ നിന്ന് ലൈസൻസ് എടുക്കാതെ നിയമം ലംഘിച്ച് പാർക്കിംഗ് ഷെഡുകളും പൂന്തോട്ടങ്ങളും സ്ഥാപിക്കുന്നതിനെതിരെ ഈ സംഘം നേരത്തെ മൂന്ന് മുന്നറിയിപ്പുകൾ നൽകിയിരുന്നുവെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്യുന്നു.

ഓ​ഗസ്റ്റ് മാസത്തിൽ മാത്രം ഇത്തരത്തിൽ നിയമം ലംഘിച്ച് പ്രവർത്തിക്കുന്ന പല ചരക്ക് കടകൾക്കെതിരെയും, റെസ്റ്റോറന്റുകൾക്കെതിരെയും മുനിസിപ്പാലിറ്റിയിൽ നിന്നുള്ള ഇൻസ്പെക്ടർമാരുടെ സംഘങ്ങൾ 1,258 
തവണ മുന്നറിയിപ്പ്  നൽകിയതായി ഹവാലി മുനിസിപ്പാലിറ്റി ഡയറക്ടർ എംഗ് അഹമ്മദ് അൽ-ഹുസൈം വ്യക്തമാക്കുന്നു. ഇത് കൂടാതെ മുനിസിപ്പാലിറ്റിയുടെ വ്യവസ്ഥകളും രാജ്യത്തിന്റെ നിയമങ്ങളും ലംഘിച്ചതിന് 106 കടകൾക്കെതിരെ പൊലീസ് നോട്ടീസ് പതിക്കുകയും, നാല് കടകൾ അടച്ചുപൂട്ടുകയും,  നിയമം ലംഘിച്ച 361 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. 

വ്യവസ്ഥകളും, നിയമങ്ങളും ലംഘിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കാൻ പൊലീസിനോട് നിർദേശിച്ചതായി അഹമ്മദ് അൽ-ഹുസൈം പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നു. കൊവിഡ് പശ്ചാത്തലത്തിൽ മാസ്ക് ധരിക്കുക, സാമൂഹി അകലം പാലിക്കുക, ഉൾപ്പെടെ എല്ലാ കൊവിഡ് മാർ​ഗ നിർദേശങ്ങളും പാലിക്കാൻ കട ഉടമകളോട് അദ്ദേഹം നിർദേശിച്ചു. 

Related News