കൊവിഡ് വാക്സിൻ ലഭ്യമായതിന് ശേഷം കുവൈറ്റ് വിമാനത്താവളം പൂർണമായും പ്രവർത്തനമാരംഭിക്കും

  • 21/09/2020


 കുവൈറ്റ് സിറ്റി; കൊവിഡ് പശ്ചാത്തലത്തിൽ വാക്സിൻ ലഭ്യമായതിന് ശേഷമെ രാജ്യത്ത്   വിമാനത്താവളം പൂർണമായും പ്രവർത്തനമാരംഭിക്കൂ.  വാണിജ്യ വിമാനങ്ങൾ പുനരാരംഭിക്കുന്നതിനുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയിയുടെ തീരുമാനപ്രകാരം വിമാന, സാങ്കേതിക അം​ഗങ്ങളെ 14 ദിവസത്തെ ഹോം ക്വാറന്റൈനിൽ നിന്നും ഒഴിവാക്കി. കേന്ദ്ര ആരോ​ഗ്യമന്ത്രാലയത്തിന്റെ നിർദേശപ്രകാരം എയർക്രാഫ്റ്റ് അം​ഗങ്ങൾക്ക് പ്രത്യേക കാലയളവുകളിൽ കൊവിഡ് പരിശോധന നടത്തുമെന്ന്  കുവൈറ്റ് എയർപോർട്ട് അഫയേഴ്സ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സാലിഹ് അൽ ഫദാഗി വ്യക്തമാക്കി. എയർക്രാഫ്റ്റ് അം​ഗങ്ങളുടെ ഹോം ക്വാറന്റൈൻ കാലയളവ് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടോ, അവരെ കൊവിഡ് നിരീക്ഷണത്തിലാക്കുന്നതുമായി ബന്ധപ്പെട്ടോ പുതിയ നടപടിക്രമങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും  സാലിഹ് അൽ ഫദാഗി പറഞ്ഞു. 


അതേസമയം, കൊവിഡ് പശ്ചാത്തലത്തിൽ ആരോ​ഗ്യ, പ്രതിരോധ മാർ​ഗ നിർദേശങ്ങൾ പ്രകാരം റെസ്റ്റോറന്റുകളുയെടും, കഫേകളുടെയും പ്രവർത്തനം പുനരാരംഭിക്കാമെന്നും അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു.  പ്രാർത്ഥന നടത്താൻ പ്രത്യേക പ്രാർത്ഥന മുറികൾ തുറക്കാനും സമിതി തീരുമാനിച്ചതായി പ്രസ്താവനയിൽ പറഞ്ഞു. ഇരുന്ന് പ്രാർത്ഥിക്കാൻ പാടില്ലെന്നും നിർദേശമുണ്ട്.  സിവിൽ ഏവിയേഷൻ ശുപാർശകൾ സമർപ്പിച്ച ശേഷം  ആരോഗ്യമന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചതിനെ തുടർന്നാണ് പുതിയ തീരുമാനം. 

വാണിജ്യ വിമാന സർവീസുകളുടെ ആവശ്യകതകൾ വിശദമായ അവലോകനത്തിന് ശേഷം പൂർണമായും തീരുമാനിക്കും. വാണിജ്യ വിമാനങ്ങൾ  കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരിച്ചെത്തുന്നതുമായി ബന്ധപ്പെട്ടുളള  പ്രവർത്തന പദ്ധതികൾ 15% പൂർത്തിയാക്കിയിട്ടുളളൂ , അതേസമയം ആദ്യ ഘട്ടത്തിലെ ആവശ്യങ്ങൾക്കനുസരിച്ചുള്ള പ്രവർത്തന പദ്ധതികൾ തീരുമാനം 30% ശതമാനത്തിൽ കൂടുതലാകരുതെന്നും അൽ ഫദാഗി പ്രസ്താവനയിലൂടെ നിർദേശിച്ചു.

Related News