യാത്രാ വിലക്കുളള 34 രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളുടെ പേരും എണ്ണവും ശേഖരിക്കുന്നു

  • 21/09/2020

കുവൈറ്റ് സിറ്റി : കൊവിഡ് പശ്ചാതലത്തിൽ ഏർപ്പെടുത്തിയ യാത്രാ വിലക്കിനെ തുടർന്ന് 34  വിദേശ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് രാജ്യത്തേക്ക് തിരിച്ച് വരുന്നതുമായി സംബന്ധിച്ചുളള  വെബ്സൈറ്റ് നിർമ്മിക്കുന്നു. വിദേശത്ത് കുടുങ്ങിക്കിടക്കുന്ന എല്ലാവരേയും സുരക്ഷിതമതായി രാജ്യത്തേക്ക് മടക്കിക്കൊണ്ടുവരുന്നതിന്റെ ഭാ​ഗമായാണ് ഇത്തരമൊരു വൈബ്സൈറ്റ് നിർമ്മിക്കുന്നത്. വിദേശ മന്ത്രാലയങ്ങളുടേയും, ഏജൻസികളുടെയും പ്രവാസികളുടെ മടക്കവുമായി ബന്ധപ്പെട്ടുളള വിവരങ്ങൾ ഇതിലൂടെ സ്വീകരിക്കുന്നു.  34  വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളുടെ പേരുകൾ ഇതിൽ രജിസ്റ്റർ ചെയ്യാനും സാധിക്കും. ഇതിന് പുറമെ ചില മന്ത്രാലയങ്ങൾ വിദേശത്ത് കുടുങ്ങിക്കിടക്കുന്നവരുടെ പേരും, ജോലിയും അടിസ്ഥാനമാക്കി അവരുടെ പട്ടിക തയ്യാറാക്കുന്നുണ്ട്.

പിസിആർ  കൊവിഡ് നെ​ഗറ്റീവ് സർട്ടിഫിക്കറ്റുളള പ്രവാസികൾക്ക് 7 ദിവസത്തെ ക്വാറന്റൈൻ കാലവാധി പൂർത്തിയാക്കാനുളള ഹോട്ടലുകളും, വിദേശത്ത് നിന്നുളള മടക്കയാത്രയുമായി ബന്ധപ്പെട്ടുളള സമയ ക്രമീകരണവും ആരോ​ഗ്യ, വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിൽ നടക്കുന്നുണ്ട്. ജോലിയിൽ തിരിച്ചെത്തുന്നതിനോ, കുടിശ്ശിക ലഭിക്കുന്നതിനോ,  രാജ്യത്ത് താമസ കാലാവധി അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ടോ,  കടബാധ്യത, വാടക മുതലായവ തീർപ്പാക്കുന്നതിനോ താമസസ്ഥലം കാലഹരണപ്പെട്ടവർ‍ എന്നിവരെ മുൻ‌ഗണനാ പട്ടികയിൽ ഉൾപ്പെടുത്തും. ഇത്തരത്തിൽ മുൻ​ഗണനാ പട്ടികയിൽ ഉൾപ്പെടുത്തുന്ന 10 വിഭാഗങ്ങളെക്കുറിച്ച് കൗൺസിൽ ഓഫ് മിനിസ്റ്റേഴ്സ് നേരത്തെ തീരുമാനം എടുത്തിരുന്നു. 

Related News