ഉമ്മൻ പി അലക്സിന് യാത്രയയപ്പു നൽകി.

  • 21/09/2020

കുവൈറ്റ് സിറ്റി : ദീർഘകാലത്തെ പ്രവാസ ജീവിതത്തിന് ശേഷം സ്ഥിര താമസത്തിനായി നാട്ടിലെക്ക് പോകുന്ന ആംകോയുടെ ( എയർലൈൻസ് മലയാളി കൾച്ചറൽ ഓർഗനൈസേഷൻ) മുൻ  പ്രസിഡണ്ടും , സെക്രട്ടറിആയും  സേവനം അനുഷ്ടിച്ച ഇരവിപേരൂർ സ്വദേശി  ഉമ്മൻ പി  അലക്സിന് കുവൈറ്റിലെ സമുദായിക സാംസ്‌കാരിക  സംഘടനകൾ നൽകിയ യാത്രയയപ്പു സമ്മേളനത്തിൽ, കുവൈറ്റ്‌ ഓ.ഐ.സി. സിയുടെ മൊമന്റോ  ഒവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്സ് വൈസ് പ്രസിഡൻ്റ് ഡോ.എബി വരിക്കാട് നൽകി ആദരിച്ചു,  കുവൈറ്റ്‌ സെന്റ്‌ പീറ്റർ മാർത്തോമാ ഇടവകയുടെ  ഉപഹാരമായി ഇടവക വികാരി  റവ. വീ റ്റീ. യേശുദാസ് ആരാധന മദ്ധ്യേ  മൊമന്റോ നൽകി ആദരിച്ചു, സെൻ്റ് പീറ്റർ ഇടവകയുടെ എബനേസർ പ്രയർഗ്രൂപിന്റെ ഉപഹാരം വൈസ് പ്രസിഡന്റ്‌ സണ്ണി മണപ്പാറ മൊമന്റോ നൽകി ആദരിച്ചു,  ബിൽഡിംഗ്‌ ഫ്ലാറ്റ് കുട്ടായ്മയുടെ സ്നേഹപഹാരം റിന്നിസ്‌ നൽകി ആദരിച്ചു.

Related News