കെ കെ എം എ യാത്രയയപ്പ് സംഘടിപ്പിച്ചു

  • 22/09/2020

കുവൈറ്റ്‌ : പ്രവാസത്തിന്റെ അര നൂറ്റാണ്ടു കാലം പിന്നിട്ടു  ജന്മ നാട്ടിലേക്ക്  തിരിക്കുന്ന  യൂസുഫ് സാഹിബിനു കുവൈറ്റ് കേരള മുസ്ലിം അസോസിയേഷൻ ( KKMA )   യാത്ര യായപ്പ്  നൽകി. കെ കെ എം എ കേന്ദ്ര പ്രസിഡന്റ്  എ പി അബ്ദുൽ സലാം 
അദ്ധ്യക്ഷത  വഹിച്ചു, കേന്ദ്ര വർക്കിംഗ്‌ പ്രസിഡന്റ്  കെ ബഷീർ ഉത്ഘാടനം ചെയ്തു. പ്രവാസത്തിന്റെ  കുതിപ്പും, കിതപ്പും കണ്ട് പതിറ്റാണ്ടുകൾ കടന്ന് പോയപ്പോൾ അന്നം തന്ന ഈ മണ്ണിനോട്  ഉള്ള  കടപ്പാടുകൾ പറഞ്ഞു തീർക്കുവാൻ സാധിക്കില്ലെന്നും, ഇവിടുത്തെ ജീവിതത്തിൽ ഏറെ സംതൃപ്തനാണ് എന്നും നാലര പതിറ്റാണ്ടിലേ തന്റെ  അനുഭവം പങ്ക്‌ വെച്ച് യൂസുഫ് സാഹിബ് പറഞ്ഞു. സംഘടന പ്രവർത്തന രംഗത്ത് പ്രവാസിയെ നെഞ്ചിലേറ്റി  മുന്നോട്ടു  ഗമിക്കുന്ന  കെ കെ എം എയോടോപ്പം ചേരുവാൻ സാധിച്ചതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. കേന്ദ്ര ജനറൽ സെക്രട്ടറി കെ സി റഫീഖ് സ്വാഗതം പറഞ്ഞു, കേന്ദ്ര വൈസ് പ്രസിഡണ്ട്‌ മാരായ ഒ എം ഷാഫി, അഷ്‌റഫ്‌ മങ്കാവ്,  സിറ്റി സോൺ പ്രസിഡന്റ് കെ സി കരീം,  മെഹബൂല ബ്രാഞ്ച് പ്രസിഡന്റ്  അസീസ് മൗലവി  എന്നിവർ പങ്കെടുത്തു

Related News